Home rss national malayalam പുതിയ വാർത്ത നിരോധിത മരുന്നുകള്‍ ലഗേജില്‍; സഊദിയില്‍ പിടിയിലായ മലയാളി നഴ്‌സിനെ നിരപരാധിയെന്ന് കണ്ട് വിട്ടയച്ചു

നിരോധിത മരുന്നുകള്‍ ലഗേജില്‍; സഊദിയില്‍ പിടിയിലായ മലയാളി നഴ്‌സിനെ നിരപരാധിയെന്ന് കണ്ട് വിട്ടയച്ചു

2
0

Source :- SIRAJLIVE NEWS

ജിദ്ദ | സഊദി അറേബ്യയില്‍ നിരോധിച്ച മരുന്നുകളുമായി ജിദ്ദ വിമാനത്താവളത്തില്‍ പോലീസ് കസ്റ്റഡിയിലായ മലയാളി നഴ്‌സിനെ വിട്ടയച്ചു. അന്വേഷണത്തില്‍ നിരപരാധിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

വയനാട് സുല്‍ത്താന്‍ ബത്തേരിക്കടുത്ത് നീലഗിരി ജില്ല അതിര്‍ത്തിയിലെ അയ്യങ്കൊല്ലി ആനന്ദ് നിവാസ് രവി-ശെല്‍വി ദമ്പതികളുടെ മകള്‍ ഫിലോമിനയാണ് അധികൃതരുടെ വിശദമായ അന്വേഷണത്തിനൊടുവില്‍ മോചിതയായത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു ഫിലോമിന. വാര്‍ഷിക അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരികെ വരുന്നതിനിടെ ബെംഗളൂരുവില്‍ നിന്നും ജിദ്ദ വഴി റിയാദിലേക്ക് പോകാനിരിക്കേയാണ് ഇവര്‍ കസ്റ്റഡിയിലായത്.

ഒക്ടോബര്‍ 10-ന് ജിദ്ദ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഇവരുടെ ബാഗേജില്‍ നിന്ന് നിരോധിത/നിയന്ത്രണമുള്ള മരുന്നുകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ജിദ്ദ കസ്റ്റംസ് അധികൃതര്‍ ഇവരെ കസ്റ്റഡിയിലെടുക്കുകയും തുടര്‍നടപടികള്‍ക്കായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന് കൈമാറുകയും ചെയ്തു. എന്നാല്‍, പിന്നീട് നടന്ന വിശദമായ അന്വേഷണത്തില്‍ ഇവര്‍ക്ക് സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്നും നിരപരാധിയാണെന്നും ബോധ്യപ്പെട്ടതോടെ അധികൃതര്‍ വിട്ടയക്കുകയായിരുന്നു.

Content Highlights:
A Kerala nurse who was detained in Saudi Arabia after banned drugs were found in her luggage has been officially released. Authorities cleared her after investigations proved she was completely innocent. The incident had sparked widespread concern among her family and the expat community.