Home rss business malayalam അവകാശബോധമുള്ള സ്ത്രീയായി എന്റെ മകൾ വളരണം’; നേഹ ബോറയെ പിന്തുണച്ച് വിനീത് ശ്രീനിവാസൻ

അവകാശബോധമുള്ള സ്ത്രീയായി എന്റെ മകൾ വളരണം’; നേഹ ബോറയെ പിന്തുണച്ച് വിനീത് ശ്രീനിവാസൻ

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി മലയാള സിനിമാതാരങ്ങളായ വിനീത് ശ്രീനിവാസനും നസ്രിയയും. പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഇരുവരുടെയും ഇൻസ്റ്റഗ്രാം സ്റ്റോറികളാണ് ശ്രദ്ധ നേടുന്നത്.

ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ ദേശീയ പ്രസിഡന്റും ജെഎൻയു ഗവേഷകയുമായ നേഹ ബോറയെക്കുറിച്ചുള്ള റീലാണ് വിനീത് ശ്രീനിവാസൻ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. നേഹയെ ടാഗ് ചെയ്തുകൊണ്ടുള്ള ഈ പോസ്റ്റ്, ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന് പിന്തുണ നൽകുന്നതായാണ് ശ്രദ്ധിക്കപ്പെടുന്നത്. ആനന്ദ് രമണി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച റീലാണ് വിനീത് വീണ്ടും പങ്കുവച്ചത്.

“എന്റെ മകൾ സ്വന്തം അവകാശങ്ങളെക്കുറിച്ച് പൂർണ ബോധ്യമുള്ളവളായി വളരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ ലോകത്ത് വെറും അതിജീവനത്തിനായി മാത്രം ജീവിക്കാനോ, പങ്കാളിയെ പരിചരിക്കുക മാത്രമാണ് ജീവിതലക്ഷ്യമെന്ന് കരുതി വളരാനോ ഞാൻ അവളെ അനുവദിക്കില്ല. സ്വന്തം മൂല്യം തിരിച്ചറിയുന്ന, ആരുടെയും സഹായത്തിനോ അനുവാദത്തിനോ കാത്തുനിൽക്കാത്ത, ആരുടെയും മുന്നിൽ നിശ്ശബ്ദയാകാത്ത ഒരു സ്ത്രീയായി അവൾ വളരണം. ലോകം മുഴുവൻ എതിർത്തുനിന്നാലും സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കാൻ അവൾക്ക് കഴിയണം. എന്റെ മകൾ ആരായി വളരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? ഇവളെപ്പോലെ!” എന്നാണ് റീലിലെ സന്ദേശം.

നടിയും ഗായികയുമായ നസ്രിയയും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചു. പൊലീസ് ബാരിക്കേഡ് തള്ളിനീക്കുന്ന നേഹ ബോറയുടെ ചിത്രമടങ്ങിയ പോസ്റ്ററാണ് നസ്രിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്. ‘ദസറയുടെ ആദ്യ ദിനം’ എന്ന കുറിപ്പോടെയാണ് താരം പോസ്റ്റർ പങ്കിട്ടത്.

തിന്മയ്ക്കുമേൽ നന്മ വിജയം നേടുന്നതിന്റെ പ്രതീകമായ ദസറയെ ഡൽഹിയിലെ പ്രതിഷേധവുമായി ബന്ധിപ്പിക്കുന്നതാണ് നസ്രിയയുടെ പോസ്റ്റ്. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന് മലയാള സിനിമാലോകത്തുനിന്ന് ലഭിക്കുന്ന പിന്തുണയുടെ ഭാഗമായാണ് താരങ്ങളുടെ പ്രതികരണങ്ങൾ ശ്രദ്ധ നേടുന്നത്.