Source :- SIRAJLIVE NEWS
അസം റൈഫിൾസിൽ 354 റൈഫിൾമാൻ, വാറണ്ട് ഓഫീസർ, ഹവിൽദാർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 23 മുതലാണ് റിക്രൂട്ട്‌മെന്റ് റാലി നടക്കുക. പുരുഷന്മാർക്കാണ് അവസരം.
ഒഴിവുകൾ
വാറണ്ട് ഓഫീസർ: 129, ട്രേഡുകൾ: സൈഫർ, ഡ്രോട്ട്‌സ്മാൻ, ഓപറേഷൻ തിയേറ്റർ ടെക്നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്. യോഗ്യത: സൈഫർ തസ്തികയിലേക്ക് ഫിസിക്സ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നിവയുൾപ്പെട്ട സയൻസ് പ്ലസ് ടു വിജയം, ഐ ടി ഐ (ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി/ഇൻഫർമേഷൻ ടെക്‌നോളജി/ഇലക്ട്രോ ണിക്സ് എൻജിനീയറിംഗ്/കന്പ്യൂട്ടർ സയൻസ്/കന്പ്യൂട്ടർ എൻജിനീയറിംഗ്/ ഇലക്ട്രിക്കൽ എൻജിനീയറിംഗ്/ഇൻസ്ട്രുമെന്റൽ ടെക്‌നോളജി)/ ബിരുദം (ഇലക്ട്രോണിക്‌സ്/ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി). ഡ്രോട്ട്‌സ്മാന് പ്ലസ് ടു വിജയവും ആർക്കിടെക്ചറൽ അസ്സിസ്റ്റന്റ്ഷിപ്പിൽ ത്രിവത്സര ഡിപ്ലോമയുമാണ് യോഗ്യത. ഓപറേഷൻ തിയേറ്റർ ടെക്നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ് എന്നിവയിയിലേക്ക് പ്ലസ് ടു വിജയവും ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായം: 18-25
ഹവിൽദാർ: ആറ്, ട്രേഡ്: ഇൻസ്ട്രുമെന്റ് മെക്കാനിക്. യോഗ്യത: പത്താക്ലാസ്സ് വിജയവും ഇൻസ്ട്രുമെന്റ് മെക്കാനിക്/ടെക്‌നോളജിയിലോ ഇലക്ട്രോണിക് മെക്കാനിക്/ടെക്‌നോളജിയിലോ ഐ ടി ഐ അല്ലെങ്കിൽ ദ്വിവത്സര/ത്രിവത്സര ഡിപ്ലോമ. പ്രായം: 18-23.
റൈഫിൾമാൻ: 219, ട്രേഡുകൾ: ഇലക്ട്രിക്കൽ, ഫിറ്റർ സിഗ്‌നൽ, ലൈൻമാൻ, ആർമാർ, എൻജിനീയർ, എക്യുപ്‌മെന്റ് മെക്കാനിക്, റിക്കവറി വെഹിക്കിൾ മെക്കാനിക്, ഇലക്ട്രീഷ്യൻ മോട്ടോർ വെഹിക്കിൾ, മെറ്റൽ സ്മിത്ത്, അപ്‌ഹോൾസ്റ്റർ, സ്റ്റോർ കീപ്പർ ടെക്നിക്കൽ (ഇലക്ട്രിക്കൽ മെക്കാനിക്കൽ എൻജിനീയർ), വെഹിക്കിൾ മെക്കാനിക്, വെൽഡർ, മേസൺ. യോഗ്യത: പത്താംക്ലാസ്സ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐയും.
ശാരീരികയോഗ്യത: കുറഞ്ഞത് 170 സെ മി ഉയരവും 80 സെ മി നെഞ്ചളവും (വികാസം അഞ്ച് സെ മി) ഉണ്ടായിരിക്കണം.
തിരഞ്ഞെടുപ്പ്, അപേക്ഷ
റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഡിവൈസിൽ (ആർ എഫ് ഐ ഡി) അധിഷ്ഠിതമായ കായികയോഗ്യതാ പരിശോധന, കായികക്ഷമതാ പരീക്ഷ, സർട്ടിഫിക്കറ്റുകളുടെ പ്രാഥമിക പരിശോധന എന്നിവ നടത്തും. അസമിലെ ജോർഹത്ത്, ദിഫു എന്നിവിടങ്ങളിലായിരിക്കും ഇവ നടക്കുക. പരിശോധന/പരീക്ഷകളിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ട്രേഡ് ടെസ്റ്റ്, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവയുണ്ടാകും.
ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബർ 28. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.assamrifles gov.in സന്ദർശിക്കുക.
Content Highlights: Assam Rifles has invited online applications for 354 Warrant Officer, Havildar, and Rifleman posts across various technical trades. Male candidates with required qualifications such as 10th, 12th, ITI, or Diploma can apply. The application deadline is October 28, and the recruitment rally starts November 23.




