Source :- SIRAJLIVE NEWS
തിരുവനന്തപുരം| കൗൺസിലർ സ്ഥാനം രാജിവയ്ക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി ആർ ശ്രീലേഖ. വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച രാജി സന്ദേശമാണ് ആര്‍ ശ്രീലേഖ പിന്‍വലിച്ചത്. പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് ശ്രീലേഖ രാജിവയ്ക്കുമെന്ന പ്രഖ്യാപനം നടത്തിയിരുന്നത്.
സംഭവത്തിൽ ബിജെപി സംസ്ഥാന നേതൃത്വം ഇടപെടുകയും തിരുവനന്തപുരം മേയർ വി വി രാജേഷ് ഉൾപ്പെടെയുള്ളവർ അനുനയ നീക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഈ നീക്കങ്ങൾ ഫലം കണ്ടതായാണ് പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.
ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവയ്ക്കില്ലെന്ന് ബിജെപി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, രാജി പ്രഖ്യാപനത്തിന് പിന്നാലെ ശ്രീലേഖയുടെ ഭാഗത്തുനിന്ന് വ്യക്തമായ പ്രതികരണം ഉണ്ടായിരുന്നില്ല. രാജി സന്ദേശം പിൻവലിച്ചതിനെക്കുറിച്ചോ നിലവിലെ സംഭവവികാസങ്ങളെക്കുറിച്ചോ ശ്രീലേഖ ഇതുവരെ പരസ്യമായി വിശദീകരണം നൽകിയിട്ടില്ല.
Content Highlights: Former DGP R Sreelekha has withdrawn her decision to resign as a BJP councillor in the Thiruvananthapuram Corporation. The move comes following direct intervention and reconciliation efforts by senior BJP state leaders, including Mayor V V Rajesh. Sreelekha has not yet issued an official public statement regarding the withdrawal of her resignation message.




