Home LATEST NEWS malyalam പുതിയ വാർത്ത ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷണം

ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷണം

2
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി| ഇസ്‌റാഈല്‍-യു എസ് സൈന്യം കൊലപ്പെടുത്തിയ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി ജെ പി അധ്യക്ഷന്‍ നിതിന്‍ നബീനെയും ക്ഷണിച്ചതിനൊപ്പമാണ് കോണ്‍ഗ്രസ് നേതാക്കളെയും ക്ഷണിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സല്‍മാന്‍ ഖുര്‍ഷിദ്, പവന്‍ ഖേര എന്നിവരെ ഇറാന്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. കൂടാതെ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഡ്ജു ഉള്‍പ്പെടെ ചില പ്രമുഖരെയും ഇറാന്‍ ക്ഷണിച്ചിട്ടുണ്ട്. ജൂലൈ 5 മുതല്‍ 9 വരെ ടെഹ്‌റാന്‍, ഖോം, മശ്ഹദ് എന്നിവിടങ്ങളിലായാണ് ചടങ്ങുകള്‍ നടക്കുന്നത്.

ഇന്ത്യാ ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് ബിഹാര്‍ ഗവര്‍ണര്‍ സയ്യിദ് അതാ ഹസ്‌നൈനും വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റയുമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. അമേരിക്കയും ഇസ്‌റാഈലും ടെഹ്റാനിലെ ഔദ്യോഗിക വസതിയില്‍ സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് മാര്‍ച്ച് ഒന്നിന് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്. ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകള്‍ ജൂലൈ ഒമ്പതിന് ഇറാനില്‍ നടത്താനാണ് നിശ്ചയിച്ചത്.

Content Highlights:
Iran has officially invited Indian Congress leaders including Mallikarjun Kharge to the funeral of Supreme Leader Ayatollah Ali Khamenei. The invitation was also extended to PM Narendra Modi and BJP leadership. India will be represented by Bihar Governor Syed Ata Hasnain and Pabitra Margherita.