Source :- SIRAJLIVE NEWS
അമ്പലപ്പുഴ| ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ക്കിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. കാഞ്ഞിരംചിറ വാര്‍ഡില്‍ വേലിയകത്തു വീട്ടില്‍ ദാസ് ബേബി (55) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ഓണാഘോഷ പരിപാടിയുടെ കലാശക്കൊട്ടിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മെഡിക്കല്‍ കോളജിലെ പാര്‍ട് ടൈം ജീവനക്കാരനായിരുന്നു ദാസ് ബേബി.
Content Highlights:
A part-time employee of Alappuzha Medical College died after collapsing during Onam celebrations on campus. The deceased has been identified as 55-year-old Das Baby from Kanjiramchira. Though he was immediately taken to the medical college hospital, his life could not be saved.



