Source :- SIRAJLIVE NEWS
ഇടുക്കി| ഇടുക്കി മുരിക്കുംതൊട്ടിക്കില്‍ ഇരുചക്ര വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പൂപ്പാറ സ്വദേശി അബ്ദുല്‍ റഹ്മാന്‍ (22) ആണ് മരിച്ചത്. മൂന്ന് പേരായിരുന്നു ബൈക്കില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റ രണ്ടുപേരില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇടുക്കി മുരിക്കുംതൊട്ടി ആപ്കോസിന് സമീപം ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു അപകടം. അപകട കാരണം നിലവില്‍ വ്യക്തമായിട്ടില്ല.
ഇന്നലെ രാത്രിയോടെ തലയില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നാണ് അബ്ദുല്‍ റഹ്മാന്റെ മരണം. ഗുരുതരമായി പരുക്കേറ്റ വിശ്വ തിലങ്കര്‍ തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഒപ്പം ഉണ്ടായിരുന്ന ആല്‍ബിന്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തില്‍ രാജാക്കാട് പോലീസ് മേല്‍നടപടികള്‍ സ്വികരിച്ചു.
Content Highlights:
A tragic two-wheeler accident at Murikkumthotti in Idukki resulted in the death of 22-year-old Abdul Rahman from Pooppara. Three people were traveling on the motorcycle when the crash occurred yesterday afternoon. One of the two injured individuals remains in critical condition at the hospital.




