Home rss national malayalam പുതിയ വാർത്ത ഇനി ഉന്നം ദീപാവലി; യു എ ഇ ഇന്ത്യാ വിമാന ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയരുന്നു

ഇനി ഉന്നം ദീപാവലി; യു എ ഇ ഇന്ത്യാ വിമാന ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയരുന്നു

2
0

Source :- SIRAJLIVE NEWS

ദുബൈ | ദസറ, ദീപാവലി ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് യാത്രതിരിക്കാന്‍ ഒരുങ്ങുന്ന ഗള്‍ഫിലെ ഇന്ത്യന്‍ പ്രവാസികളെ കാത്തിരിക്കുന്നത് കനത്ത വിമാന നിരക്ക് വര്‍ധന. നവംബര്‍ ആദ്യവാരം ദീപാവലി വരുന്ന സാഹചര്യത്തില്‍ യു എ ഇ ഉള്‍പ്പെടെയുള്ള മേഖലയില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും ഇന്ത്യയിലെ ആഭ്യന്തര സെക്ടറുകളിലും ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ന്നു കഴിഞ്ഞു.

നവംബര്‍ അഞ്ചിലെ യാത്രാ നിരക്കുകള്‍ പരിശോധിച്ചാല്‍ ദുബൈ, ഷാര്‍ജ, അബൂദബി എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇക്കോണമി ക്ലാസ് നിരക്കുകള്‍ ആയിരം ദിര്‍ഹത്തിന് മുകളിലാണ് ആരംഭിക്കുന്നത്. ചില വിമാനക്കമ്പനികളില്‍ ഇത് രണ്ടായിരം ദിര്‍ഹത്തിന് മുകളിലേക്ക് വരെ ഉയര്‍ന്നിട്ടുണ്ട്. ഡല്‍ഹിക്ക് പുറമെ മുംബൈ, കൊച്ചി, കോഴിക്കോട്, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകളിലും വരും ദിവസങ്ങളില്‍ നിരക്ക് ഇനിയും വര്‍ധിക്കാനാണ് സാധ്യത.

ഇന്ത്യയിലെ ആഭ്യന്തര വിമാന സര്‍വീസുകളിലും സമാനമായ വര്‍ധനയാണ് കാണുന്നത്. നവംബര്‍ ആറ് മുതല്‍ എട്ട് വരെയുള്ള തീയതികളില്‍ ഡല്‍ഹിയില്‍ നിന്ന് ഹൈദരാബാദ്, ബെംഗളൂരു, കൊല്‍ക്കത്ത, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റുകള്‍ക്ക് 16,000 രൂപ മുതല്‍ 18,000 രൂപ വരെയാണ് നിരക്ക് ഈടാക്കുന്നത്. വിമാനക്കമ്പനികളുടെ ഡൈനാമിക് പ്രൈസിംഗ് രീതിയും സീറ്റുകളുടെ ലഭ്യതക്കുറവുമാണ് നിരക്ക് വര്‍ധനക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കണക്ഷന്‍ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യാനുള്ള പ്രവാസികളുടെ അവസരമാണ് ഇതിലൂടെ ഇല്ലാതാവുന്നത്.

ഉത്സവ സീസണിലെ അമിത നിരക്ക് വര്‍ധനയില്‍ യാത്രക്കാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പ്രവാസികള്‍ വ്യത്യസ്ത വിമാനത്താവളങ്ങള്‍ വഴിയുള്ള സര്‍വീസുകളും യാത്രാ തീയതികളിലെ ഇളവുകളും മുന്‍കൂട്ടി ബുക്കിങും നടത്തി ചെലവ് പരമാവധി കുറക്കാന്‍ ശ്രമിക്കണമെന്നാണ് ട്രാവല്‍ രംഗത്തെ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

Content Highlights:
Airfares on the UAE-India corridor have witnessed a massive surge in response to heavy demand for the upcoming festival of Diwali. Expatriates planning their travel home face nearly double ticket rates across budget and full-service airlines operating from Dubai and Gulf hubs. The sudden rate hike has caused major concerns for thousands of Indian workers looking to join their families.