Home rss national malayalam പുതിയ വാർത്ത ഇന്തോനേഷ്യയിലെ കപ്പല്‍ അപകടം; മരണം ആറായി

ഇന്തോനേഷ്യയിലെ കപ്പല്‍ അപകടം; മരണം ആറായി

2
0

Source :- SIRAJLIVE NEWS

ജക്കാര്‍ത്ത | ഇന്തോനേഷ്യയില്‍ കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം ആറായി. 130 പേരെ ഇനിയും കണ്ടെത്താനുണ്ട്. 107 പേരെ രക്ഷപ്പെടുത്തി.

ജാവ, ബോര്‍ണിയോ ദ്വീപുകള്‍ക്കിടയില്‍ സര്‍വീസ് നടത്തവേയാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് കപ്പല്‍ മറിഞ്ഞത്. സുരാബായയില്‍ നിന്ന് സൗത്ത് കളിമന്താനിലെ ബഞ്ചര്‍മാസിനിലേക്ക് 243 പേരുമായി പുറപ്പെട്ട കപ്പല്‍ ഉയര്‍ന്ന തിരമാലകളില്‍പ്പെടുകയായിരുന്നു. നാവികസേനയും പോലീസും സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സിയും ഉള്‍പ്പെടുന്ന സംയുക്ത സേനയുടെ നേതൃത്വത്തിലുള്ള 280-ലധികം ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അപകടവിവരമറിഞ്ഞ് കാണാതായവരുടെ ബന്ധുക്കള്‍ വിവിധ തുറമുഖങ്ങളില്‍ ആശങ്കയോടെ തടിച്ചുകൂടിയിരിക്കുകയാണ്. ഇന്തോനേഷ്യയില്‍ സമുദ്ര ഗതാഗത അപകടങ്ങള്‍ പതിവായ സാഹചര്യത്തില്‍ ദുരന്തത്തെക്കുറിച്ച് നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി കമ്മിറ്റി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: At least six people died and dozens remain missing after a passenger ship carrying 243 people capsized in bad weather in the Java Sea. The vessel was en route from Surabaya to Banjarmasin when it encountered rough seas. Indonesia search and rescue agency Basarnas continues emergency rescue efforts.