Home rss national malayalam പുതിയ വാർത്ത കാമുകിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി; അസമില്‍ യുവാവ് അറസ്റ്റില്‍

കാമുകിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി; അസമില്‍ യുവാവ് അറസ്റ്റില്‍

3
0

Source :- SIRAJLIVE NEWS

ഗുവാഹട്ടി | അസമില്‍ കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 22 കാരനായ യുവാവ് അറസ്റ്റില്‍. ഉദല്‍ഗുരി ജില്ലക്കാരനായ അഭിജിത് കിന്‍ഡോ (22) ആണ് അറസ്റ്റിലായത്. സോണിത്പൂര്‍ ജില്ലയിലെ ഹുഗ്രാജുലി സ്വദേശിനിയായ മാലിനി ഗുരിയ (23) യെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. യുവതി തന്നെ വഞ്ചിക്കുകയാണെന്നും മറ്റ് ചിലരുമായി ബന്ധമുണ്ടെന്നുമുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

ചെന്നൈയില്‍ നിന്നും രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം രംഗിയ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ യുവതിയെ സ്വീകരിക്കാന്‍ അഭിജിത് സ്റ്റേഷനില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. അഭിജിത് മറ്റൊരു മുറിയാണ് ബുക്ക് ചെയ്തിരുന്നതെങ്കിലും രാത്രിയോടെ ഇയാള്‍ മാലിനിയുടെ മുറിയിലേക്ക് പോവുകയും കത്രിക ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

യുവതിയുടെ സുഹൃത്തുക്കളെ വിളിച്ച് വിവരമറിയിച്ച പ്രതി ജീവനൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടിയിലാവുകയായിരുന്നു. രംഗിയ റെയില്‍വേ ഇന്‍സ്പെക്ടര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഫോറന്‍സിക് സംഘം ഹോട്ടല്‍ മുറിയില്‍ പരിശോധന നടത്തി തെളിവെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഗുവാഹട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

Content Highlights:
A young man was arrested in Assam for brutally murdering his girlfriend using scissors. The incident came to light following a prompt investigation by local police. Authorities have taken the suspect into custody and registered a murder case to initiate further legal action.