Home rss national malayalam പുതിയ വാർത്ത ഇന്തോനേഷ്യയിലെ ബാലിയില്‍ ഇന്ധന ക്ഷാമം രൂക്ഷമായി; കടുത്ത പ്രതിഷേധം

ഇന്തോനേഷ്യയിലെ ബാലിയില്‍ ഇന്ധന ക്ഷാമം രൂക്ഷമായി; കടുത്ത പ്രതിഷേധം

3
0

Source :- SIRAJLIVE NEWS

ഡെന്‍പസാര്‍ | ഇന്തോനേഷ്യയിലെ വിനോദസഞ്ചാര ദ്വീപായ ബാലിയില്‍ ഇന്ധനക്ഷാമത്തെ തുടര്‍ന്ന് പ്രതിഷേധം. ഇന്ധന വിതരണത്തിലുണ്ടായ തടസ്സങ്ങളാണ് ക്ഷാമത്തിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ഇന്ധനം നിറക്കാനായി പെട്രോള്‍ പമ്പുകളില്‍ മണിക്കൂറുകളോളം നീണ്ട വരി രൂപപ്പെട്ടു.

ഡീസലും ഗ്യാസോലിനും കപ്പല്‍ മാര്‍ഗമാണ് ദ്വീപിലെത്തിക്കുന്നത്. ആവശ്യത്തിന് ഇന്ധന ശേഖരമുണ്ടെന്നും സംയമനം പാലിക്കണമെന്നും സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. തലസ്ഥാന നഗരമായ ഡെന്‍പസാറിലെ ഇന്ധന സ്റ്റേഷനുകള്‍ക്ക് മുന്നില്‍ ഒരു കിലോമീറ്ററിലധികം നീളുന്ന വരിയാണ് രൂപപ്പെട്ടത്. പ്രതിഷേധത്തിന്റെ ഭാഗമായി ഗവര്‍ണറുടെ ഓഫീസിന് പുറത്ത് അഞ്ഞൂറിലധികം പേര്‍ ഒത്തുകൂടുകയും ചെയ്തു. ടാങ്കറില്‍ നിന്ന് ഇന്ധനം ഇറക്കുന്നതില്‍ തടസ്സമുണ്ടായതാണ് വിതരണ പ്രതിസന്ധിക്ക് കാരണമെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണവാതക കമ്പനിയായ പെര്‍ട്ടമിന അറിയിച്ചു. അടുത്ത ഏഴ് ദിവസത്തേക്കുള്ള 22 ദശലക്ഷം ലിറ്റര്‍ ഇന്ധനവുമായി കഴിഞ്ഞ ചൊവ്വാഴ്ച ടാങ്കര്‍ ബാലിയിലെത്തിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ ഐ വയാന്‍ കോസ്റ്റര്‍ വ്യക്തമാക്കി.

ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും സ്‌കൂളുകളിലും സര്‍വകലാശാലകളിലും ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴിയായിരിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു. പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ഇന്തോനേഷ്യയില്‍ ഇന്ധനക്ഷാമം നേരിടുകയാണ്.

Content Highlights:

Severe fuel shortages in Bali sparked widespread protests and long queues at petrol stations in Denpasar. Government officials cited tanker unloading delays and urged calm as 22 million liters arrived. Governor Wayan Koster ordered government employees to work from home and schools to go online.