Home rss national malayalam പുതിയ വാർത്ത ഇന്ത്യക്കാർക്ക് അബൂദബിയുടെ സൗജന്യ സന്ദർശക വിസ;11 ഏജൻസികൾക്ക് അനുമതി

ഇന്ത്യക്കാർക്ക് അബൂദബിയുടെ സൗജന്യ സന്ദർശക വിസ;11 ഏജൻസികൾക്ക് അനുമതി

3
0

Source :- SIRAJLIVE NEWS

അബൂദബി | അബൂദബി സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്കുള്ള സൗജന്യ സന്ദർശക വിസ പദ്ധതി പ്രയോജനപ്പെടുത്താൻ 11 പ്രമുഖ ട്രാവൽ ഏജൻസികളെ അബൂദബി അധികൃതർ ചുമതലപ്പെടുത്തി. ഹോളിഡേ ട്രൈബ്, തോമസ് കുക്ക് & എസ് ഒ ടി സി, ത്രില്ലോഫീലിയ, അക്ബർ ഹോളിഡേയ്സ്, ഉട്ടാസോ ഡോട് കോം, കേസരി ടൂർസ്, റിയ ട്രാവൽസ്, റോയൽ ടൂർസ്, പിക്ക് യുവർട്രെയിൽ, മേക്ക് മൈ ട്രിപ്പ്, ആര്യൻ ലീഷർ എന്നീ ട്രാവൽ ഏജൻസികൾ വഴിയാണ് ഈ സേവനം ലഭ്യമാകുക.

സൗജന്യ വിസ ആനുകൂല്യം ലഭിക്കുന്നതിനായി യാത്രക്കാർ ഈ ഏജൻസികളിലൊന്ന് വഴി അബൂദബി സന്ദർശനം ബുക്ക് ചെയ്യണം. സന്ദർശനം ബുക്ക് ചെയ്യുന്ന എല്ലാ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കും ടൂർ, ട്രാവൽ ഓപറേറ്റർമാർ വഴി നൽകുന്ന 30 ദിവസത്തെ യു എ ഇ ടൂറിസ്റ്റ് വിസ ലഭ്യമാകും. അബൂദബി സാംസ്‌കാരിക, ടൂറിസം വകുപ്പ് അവതരിപ്പിച്ച ഈ പൈലറ്റ് പ്രോഗ്രാമിലൂടെ ഏകദേശം 285 ദിർഹം വിലമതിക്കുന്ന വിസയാണ് സൗജന്യമായി ലഭിക്കുന്നത്.

2026 ആഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ നടത്തുന്ന യാത്രകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. യാത്രക്കാർ അബൂദബിയിൽ കുറഞ്ഞത് മൂന്ന് രാത്രികൾ തങ്ങണമെന്ന നിബന്ധനയുണ്ട്. ആദ്യഘട്ടത്തിൽ 20,000 വിസകളാണ് പദ്ധതി പ്രകാരം അനുവദിക്കുന്നത്.

നിർദിഷ്ട തീയതികൾ യാത്രാ കാലയളവിനെയാണ് സൂചിപ്പിക്കുന്നത്. അതായത്, യോഗ്യമായ യാത്ര ആഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 31നും ഇടയിൽ തന്നെ നടന്നിരിക്കണം. ഒക്ടോബർ 31 ന് ശേഷമുള്ള യാത്രകൾക്കായി സമയപരിധിക്ക് മുമ്പ് വിസ സ്വന്തമാക്കിയാലും ഈ ആനുകൂല്യം ലഭിക്കില്ല. അതേസമയം, ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ ഒരു ബുക്കിംഗിലോ കുടുംബത്തിലോ നൽകാവുന്ന കോംപ്ലിമെന്ററി വിസകളുടെ എണ്ണത്തിന് പ്രത്യേക പരിധിയൊന്നുമില്ല.

Content Highlights:
Abu Dhabi announced a free 30-day tourist visa scheme for Indian travelers booking through 11 authorized agencies. The offer applies for trips between August 1 and October 31 with a minimum stay of three nights. A total of 20,000 complimentary visas worth AED 285 each are available in the first phase.