Home rss national malayalam പുതിയ വാർത്ത ഇന്ത്യയിലെ പ്രക്ഷോഭം; ഐക്യദാര്‍ഢ്യവുമായി അയര്‍ലന്‍ഡിലെ പ്രവാസികള്‍

ഇന്ത്യയിലെ പ്രക്ഷോഭം; ഐക്യദാര്‍ഢ്യവുമായി അയര്‍ലന്‍ഡിലെ പ്രവാസികള്‍

2
0

Source :- SIRAJLIVE NEWS

ഡബ്ലിന്‍ | ഇന്ത്യയിലെ വോട്ടര്‍ പട്ടിക ക്രമക്കേടുകള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി അയര്‍ലന്‍ഡ് ഡബ്ലിനിലെ ദി സ്പയറില്‍ 70ലധികം ഇന്ത്യന്‍ പ്രവാസികള്‍ തെരുവിലിറങ്ങി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നും സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ് ഐ ആര്‍) റദ്ദാക്കണമെന്നും നീക്കം ചെയ്യപ്പെട്ട പേരുകള്‍ വോട്ടര്‍ പട്ടികയില്‍ തിരികെ ഉള്‍പ്പെടുത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ഇന്ത്യയിലെ വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടിക്കെതിരായ പ്രക്ഷോഭത്തിന് പിന്തുണ നല്‍കുന്നതിനായി ലോകമെമ്പാടുമുള്ള ഇ ന്ത്യന്‍ പ്രവാസികളെ ഒന്നിപ്പിച്ചുകൊണ്ട് നടത്തിയ ഗ്ലോബല്‍ ഡേ ഓഫ് സോളിഡാരിറ്റി ആന്‍ഡ് ആക്ഷന്‍ എന്ന പരിപാടിയുടെ ഭാഗമായിരുന്നു പ്രതിഷേധം. സൗത്ത് ഏഷ്യ കളക്ടീവ് അയര്‍ലന്‍ഡ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ആസ്‌ത്രേലിയ, കാനഡ, അമേരിക്ക എന്നീ സ്ഥലങ്ങളിലെ ഇന്ത്യന്‍ പ്രവാസികള്‍ ചേര്‍ന്നാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. യൂറോപ്പിലുടനീളം യുണൈറ്റഡ് കിംഗ്ഡം, നെതര്‍ലന്‍ഡ്‌സ്, സ്വീഡന്‍, ഫിന്‍ലന്‍ഡ്, ജര്‍മനി, സ്പെയിന്‍ തുടങ്ങി വിവിധ നഗരങ്ങളിലുള്ള കൂട്ടായ്മകളുമായി ചേര്‍ന്ന് ‘ജന്തര്‍ മന്തര്‍ എല്ലായിടത്തുമുണ്ട്’ എന്ന മുദ്രാവാക്യത്തിന് കീഴിലാണ് ഇവര്‍ സംഗമിച്ചത്. തടവിലാക്കപ്പെട്ട പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു.

സമരത്തില്‍ കവിതകള്‍, പാട്ടുകള്‍, പ്രസംഗങ്ങള്‍ എന്നിവക്കൊപ്പം ആസാദി മുദ്രാവാക്യവും പരിപാടിയില്‍ ഉയര്‍ന്നു. ഇന്ത്യയിലെ പ്രതിഷേധങ്ങള്‍ക്ക് നിയന്ത്രണങ്ങളുണ്ടാകുമ്പോള്‍ ജനാധിപത്യ അവകാശങ്ങളെ പിന്തുണക്കാനും പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ ആളുകളിലേക്കെത്തിക്കാനും പ്രവാസികള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

Content Highlights:

Members of the Indian diaspora in Ireland gathered in Dublin to stage a solidarity protest supporting ongoing public demonstrations across India. Expatriates raised voices demanding protection of constitutional rights and democratic values. The event highlighted growing international awareness and active support among non-resident Indians regarding national issues.