Home rss national malayalam പുതിയ വാർത്ത ഡ്രോണ്‍ ആക്രമണങ്ങള്‍; സുഡാനില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു

ഡ്രോണ്‍ ആക്രമണങ്ങള്‍; സുഡാനില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു

2
0

Source :- SIRAJLIVE NEWS

ഖാര്‍ത്തൂം | സുഡാനില്‍ സൈനിക നിയന്ത്രണത്തിലുള്ള തലസ്ഥാന നഗരമായ ഖാര്‍ത്തൂമിലും പടിഞ്ഞാറന്‍ മേഖലകളിലും ഞായറാഴ്ച തുടങ്ങിയ ഡ്രോണ്‍ ആക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

2023 ഏപ്രില്‍ മുതല്‍ സുഡാന്‍ സൈന്യവുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ് (ആര്‍ എസ് എഫ്) എന്ന അര്‍ധസൈനിക വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമായ വെസ്റ്റ് കോര്‍ദോഫാനിലെ അല്‍ ദിബാബിലാണ് ഏറ്റവും വലിയ ആക്രമണം നടന്നത്. ആളുകള്‍ മാര്‍ക്കറ്റില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നതിനിടയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടു. കോര്‍ദോഫാന്‍ പിടിച്ചെടുക്കാന്‍ സൈന്യവും ആര്‍ എസ് എഫും തമ്മില്‍ പോരാട്ടങ്ങള്‍ നടന്നുവരികയാണ്.

ഇന്ന് പുലര്‍ച്ചെ ആര്‍ എസ് എഫിന്റെ ശക്തികേന്ദ്രമായ സൗത്ത് ഡാര്‍ഫൂറിലെ നയാലയിലും ഡ്രോണ്‍ ആക്രമണം നടന്നു. സംഭവത്തില്‍ ഏഴ് ആര്‍ എസ് എഫ് ഉദ്യോഗസ്ഥരടക്കം 17 പേര്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യപ്രവര്‍ത്തകരും ആര്‍ എസ് എഫുമായി ബന്ധപ്പെട്ടവരും അറിയിച്ചു. നഗരമധ്യത്തില്‍ ഡ്രോണ്‍ പതിക്കുകയും രണ്ട് വീടുകള്‍ തകരുകയും ചെയ്തു. ഇന്ന് രാവിലെ ഖാര്‍ത്തൂം വിമാനത്താവളത്തിന് സമീപത്തായി നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് കുട്ടികളടക്കം നാലു പേര്‍ കൊല്ലപ്പെട്ടു.

Content Highlights:

More than 100 people were killed following a series of drone strikes across Sudan, including Khartoum and West Kordofan. A strike in Al Dibaba market killed over 80 people, while additional attacks hit Nyala and Khartoum. The ongoing war since April 2023 has claimed over 200,000 lives.