Home rss business malayalam ഇന്ത്യയിൽ ഫുട്‌ബോൾ സംസ്‌കാരമില്ല; താഴെത്തട്ടിൽ കൂടുതൽ പ്രവർത്തനം വേണം: ആൻസലോട്ടി

ഇന്ത്യയിൽ ഫുട്‌ബോൾ സംസ്‌കാരമില്ല; താഴെത്തട്ടിൽ കൂടുതൽ പ്രവർത്തനം വേണം: ആൻസലോട്ടി

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഇന്ത്യയിൽ യഥാർഥ ഫുട്‌ബോൾ സംസ്‌കാരം ഇനിയും ശക്തമായിട്ടില്ലെന്ന് ബ്രസീൽ ദേശീയ ഫുട്‌ബോൾ ടീം ഹെഡ് കോച്ച് കാർലോസ് ആൻസലോട്ടി. യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിനുള്ള താഴെത്തട്ടിലെ വികസന പദ്ധതികൾ രാജ്യത്ത് കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബർ 3ന് കൊൽക്കത്തയിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരത്തിന് മുന്നോടിയായി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആൻസലോട്ടിയുടെ പ്രതികരണം. ലോകോത്തര ടീമുകൾക്കെതിരെ കളിച്ചുള്ള പരിചയം ഇന്ത്യയ്ക്ക് പരിമിതമാണെന്നത് യാഥാർഥ്യമാണെന്നും, എന്നാൽ ബ്രസീലിനെതിരായ മത്സരം ഇന്ത്യയുടെ കളിരീതിയും നിലവാരവും വിലയിരുത്താൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ മറ്റ് കായിക ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും ഫുട്‌ബോളിൽ ആവശ്യമായ അടിസ്ഥാന വികസനവും സംസ്കാരവും ഇനിയും വളർത്തിയെടുക്കേണ്ടതുണ്ടെന്നും ആൻസലോട്ടി അഭിപ്രായപ്പെട്ടു. പുതിയ തലമുറയിലെ മികച്ച താരങ്ങളെ കണ്ടെത്താനും വളർത്തിയെടുക്കാനും താഴെത്തട്ടിൽ കൂടുതൽ ശ്രദ്ധ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ ഇതുവരെ ഇന്ത്യ സന്ദർശിച്ചിട്ടില്ലെന്നും കൊൽക്കത്തയിലെത്താൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ആൻസലോട്ടി പറഞ്ഞു.

സെപ്റ്റംബർ 25 മുതൽ ആരംഭിക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ ഭാഗമായി ഇന്ത്യ പനാമ, ബ്രസീൽ, ഉറുഗ്വേ എന്നീ ടീമുകളെയാണ് നേരിടുന്നത്. ബ്രസീലിനും ഉറുഗ്വേയ്ക്കുമെതിരായ മത്സരങ്ങൾക്ക് കൊൽക്കത്തയാണ് വേദിയാകുന്നത്.