Home rss business malayalam ഇന്ത്യൻ ക്രിയേറ്റർമാർക്ക് കൂടുതൽ ഷോപ്പിങ് അവസരങ്ങൾ; പുതിയ ഫീച്ചറുകളുമായി യൂട്യൂബ്

ഇന്ത്യൻ ക്രിയേറ്റർമാർക്ക് കൂടുതൽ ഷോപ്പിങ് അവസരങ്ങൾ; പുതിയ ഫീച്ചറുകളുമായി യൂട്യൂബ്

3
0

Source :- EVARTHA NEWS

ഇന്ത്യൻ ക്രിയേറ്റർമാർക്കായുള്ള ഷോപ്പിങ് സംവിധാനങ്ങൾ വിപുലീകരിച്ച് യൂട്യൂബ്. ആമസോൺ, അജിയോ, മീഷോ, സ്നാപ്ഡീൽ, ടാറ്റാ ക്ലിക്ക് തുടങ്ങിയ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകളെ യൂട്യൂബ് ഷോപ്പിങ് അഫിലിയേറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി. വീഡിയോകളിലൂടെ ഉൽപ്പന്നങ്ങൾ ശുപാർശ ചെയ്ത് വിൽപ്പനയിൽ നിന്ന് കമ്മീഷൻ നേടാൻ ക്രിയേറ്റർമാർക്ക് ഇതിലൂടെ സാധിക്കും.

ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഉൽപ്പന്നങ്ങളെക്കുറിച്ച് വീഡിയോയ്ക്കിടെ എഐ സഹായത്തോടെ ചോദ്യങ്ങൾ ചോദിക്കാനും മറുപടി നേടാനുമുള്ള സൗകര്യവും യൂട്യൂബ് അവതരിപ്പിച്ചു. പ്രേക്ഷകരുടെ രാജ്യത്തിനനുസരിച്ച് ഉൽപ്പന്ന ടാഗുകളും വിലയും പ്രാദേശിക കറൻസിയിൽ പ്രദർശിപ്പിക്കുന്ന സംവിധാനവും ലഭ്യമാകും.

ക്രിയേറ്റർമാർക്ക് ബ്രാൻഡുകളുമായി സഹകരിക്കാൻ സഹായിക്കുന്ന എഐ ടൂളുകളും അവതരിപ്പിച്ചിട്ടുണ്ട്. അടുത്ത വർഷം ഇന്ത്യയിൽ പ്രത്യേക അഫിലിയേറ്റ് ക്യാമ്പെയ്‌നുകൾ ആരംഭിക്കുമെന്നും യൂട്യൂബ് അറിയിച്ചു.

ന്യൂയോർക്കിൽ നടന്ന ‘മെയ്ഡ് ഓൺ യൂട്യൂബ്’ പരിപാടിയിലാണ് പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചത്. ഷോർട്സിലും യൂട്യൂബ് ക്രിയേറ്റ് ആപ്പിലും ജെമിനി അടിസ്ഥാനമാക്കിയുള്ള എഐ വീഡിയോ എഡിറ്റിങ് സംവിധാനവും തമ്പ്‌നെയിൽ പ്രകടനം നിരീക്ഷിക്കുന്ന ഡൈനാമിക് സംവിധാനവും അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി.