Home rss national malayalam പുതിയ വാർത്ത ഇറാനുമായും ഹിസ്ബുല്ല ഗ്രൂപ്പുമായും ബന്ധപ്പെട്ട് ചാരവൃത്തി; കുവൈത്തില്‍ മൂന്നു പേര്‍ക്ക് വധശിക്ഷ

ഇറാനുമായും ഹിസ്ബുല്ല ഗ്രൂപ്പുമായും ബന്ധപ്പെട്ട് ചാരവൃത്തി; കുവൈത്തില്‍ മൂന്നു പേര്‍ക്ക് വധശിക്ഷ

4
0

Source :- SIRAJLIVE NEWS

കുവൈത്ത് സിറ്റി | ഇറാനുമായും ലബനീസ് ഹിസ്ബുല്ല ഗ്രൂപ്പുമായും ബന്ധപ്പെട്ട് ചാരവൃത്തി നടത്തിയ കേസില്‍ മൂന്നു പ്രതികള്‍ക്ക് കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി ആന്‍ഡ് ഭീകരവിരുദ്ധ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. കുവൈത്തിലെ പ്രമുഖരെയും ഉന്നത ഉദ്യോഗസ്ഥരെയും വധിക്കാനും പ്രതികള്‍ പദ്ധതിയിട്ടതായും വിധിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നു.

ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസഫിനെ വധിക്കാനും പ്രതികള്‍ പദ്ധതിയിട്ടിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇറാനുമായും ലബനീസ് ഹിസ്ബുല്ലയുമായും രഹസ്യബന്ധം പുലര്‍ത്തുക, കുവൈത്തിനെതിരെ ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കുക, രാജ്യത്തെ പ്രമുഖരെയും ഉന്നത ഉദ്യോഗസ്ഥരെയും വധിക്കാന്‍ പദ്ധതി ആവിഷ്‌കരിക്കുക, നിരോധിത സംഘടനകളില്‍ ചേരുക രാജ്യത്തിന്റെ ദേശീയ താത്പര്യങ്ങള്‍ക്ക് ഭംഗം വരുത്തുക എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ജനങ്ങളില്‍ ഭീതി സൃഷ്ടിക്കുന്ന രൂപത്തില്‍ പദ്ധതി നടപ്പാക്കി, സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചു എന്നീ കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പതിനൊന്നാം പ്രതി പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി മറ്റ് പ്രതികള്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചു നല്‍കാന്‍ ശ്രമിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുവാനും സമൂഹത്തില്‍ അസ്ഥിരത സൃഷ്ടിക്കുവാനും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള അധികൃതരുടെ കഴിവിലുള്ള വിശ്വാസം തകര്‍ക്കാനും പ്രതികള്‍ ശ്രമം നടത്തിയെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ സുരക്ഷ ഏതെങ്കിലും വ്യക്തിയുടെയോ വിഭാഗത്തിന്റെയോ മാത്രം താത്പര്യമല്ലെന്നും രാജ്യത്തെ മുഴുവന്‍ സമൂഹത്തിന്റെയും അവകാശമാണെന്നും കോടതി നിരീക്ഷിച്ചു. വിദേശ ശക്തികള്‍ക്ക് രാജ്യത്തിന്റെ പരമാധികാരത്തില്‍ ഇടപെടാനോ രാജ്യത്തിനുള്ളില്‍ വിദേശ താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനോ കഴിയില്ലെന്നും കുവൈത്തിന്റെ ഭരണ നേതൃത്വത്തെയും സ്ഥാപനങ്ങളെയും വിദേശ ശക്തികളുടെ നിര്‍ദേശ പ്രകാരമുള്ള ഗൂഢാലോചനകളുടെ ലക്ഷ്യമാക്കാന്‍ ഒരുതരത്തിലും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

Content Highlights: A Kuwait court has sentenced three individuals to death for spying on behalf of Iran and Hezbollah. The accused were convicted of gathering intelligence and threatening national security. This landmark judgment marks a major security crack down in the Gulf region regarding foreign espionage networks.