Home rss national malayalam പുതിയ വാർത്ത ഇറാനെതിരായ യു എസ് ഉപരോധത്തില്‍ പങ്കാളിയാകുന്ന രാജ്യങ്ങളെ ശത്രുവായി കണക്കാക്കും: സുരക്ഷാ മേധാവി

ഇറാനെതിരായ യു എസ് ഉപരോധത്തില്‍ പങ്കാളിയാകുന്ന രാജ്യങ്ങളെ ശത്രുവായി കണക്കാക്കും: സുരക്ഷാ മേധാവി

3
0

Source :- SIRAJLIVE NEWS

തെഹ്‌റാന്‍/വാഷിങ്ടണ്‍ | ഇറാനെതിരായ യു എസ് ഉപരോധത്തില്‍ പങ്കുചേരുന്ന ഏതൊരു രാജ്യത്തെയും ശത്രുവായി കണക്കാക്കുമെന്ന് ഇറാന്‍ സുരക്ഷാ മേധാവി മൊഹ്സെന്‍ റെസായി. തിരിച്ചടിയെന്ന നിലയില്‍ അവരുടെ താത്പര്യങ്ങള്‍ക്കെതിരെ നടപടികളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഹോര്‍മുസ് കടലിടുക്കിനെ ‘പുതിയ യു എസ് പ്രദേശം’ എന്ന് അടയാളപ്പെടുത്തിയ ഒരു ഭൂപടം യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യല്‍’ അക്കൗണ്ടില്‍ പങ്കുവെച്ചു.’അമേരിക്കന്‍ പ്രദേശം’ എന്ന് വിശേഷിപ്പിച്ചതിന് തൊട്ടുപിന്നാലെയാണിത്.

അതിനിടെ, അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ നയങ്ങളുടെ പേരില്‍ ഇസ്‌റാഈലിനെതിരെ സംയുക്തമായി ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നൂറിലധികം മുന്‍ നയതന്ത്രജ്ഞര്‍ ഒരു കത്തില്‍ ഒപ്പുവെച്ചു.

ഗസക്കും ലബനാനിനും സിറിയക്കുമെതിരായ ആക്രമണം ഇസ്‌റാഈല്‍ തുടരുകയാണ്. തെക്കുപടിഞ്ഞാറന്‍ സിറിയയിലെ ബെയ്റ്റ് ജിന്‍ ഗ്രാമത്തില്‍ ട്രക്കിനു നേരെയുണ്ടായ ഇസ്‌റാഈല്‍ ഡ്രോണ്‍ ആക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ക്ക് പരുക്കേറ്റതായി സിറിയയന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തെക്കന്‍ ലബനാനിലെ വിവിധ ഭാഗങ്ങളില്‍ ഫോസ്ഫറസ് ഷെല്ലുകള്‍ പ്രയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള വ്യോമാക്രമണങ്ങളും കനത്ത പീരങ്കി ആക്രമണങ്ങളും ഇസ്‌റാഈല്‍ സേന തുടരുന്നതായി ലബനീസ് ഔദ്യോഗിക മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തു.

Content Highlights:
Iran announced that any country participating in or supporting US-imposed sanctions will be classified as an enemy state. Tehran emphasized that aiding trade restrictions harms its national interests. The warning signals heightened diplomatic tensions and potential retaliatory measures.