Home rss national malayalam പുതിയ വാർത്ത ഇറാന്റെ നിബന്ധനകള്‍ അംഗീകരിച്ചുള്ള ചര്‍ച്ചക്ക് യു എസ് അപേക്ഷിക്കുന്നു: അബ്ബാസ് അരാഗ്ചി

ഇറാന്റെ നിബന്ധനകള്‍ അംഗീകരിച്ചുള്ള ചര്‍ച്ചക്ക് യു എസ് അപേക്ഷിക്കുന്നു: അബ്ബാസ് അരാഗ്ചി

4
0

Source :- SIRAJLIVE NEWS

തെഹ്‌റാന്‍/വാഷിങ്ടണ്‍ | ഇറാന്‍ മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ അംഗീകരിച്ചുകൊണ്ട് ചര്‍ച്ച നടത്താന്‍ യു എസ് ഇപ്പോള്‍ അപേക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. തെഹ്റാനെ കീഴടങ്ങാന്‍ നിര്‍ബന്ധിതരാക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണിതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇറാനുമായി ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും അത്തരം ചര്‍ച്ചകള്‍ക്ക് പദ്ധതിയില്ലെന്നും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. യു എസിന്റെ നാവിക ഉപരോധം പൂര്‍ണമായി തുടരുന്നുണ്ടെന്നും ഹോര്‍മുസ് കടലിടുക്കിലെ മൈനുകള്‍ നീക്കം ചെയ്തതായും ട്രംപ് പറഞ്ഞു.

അതിനിടെ, കപ്പലുകളെ ലക്ഷ്യമാക്കി ഇറാന്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി യു എ ഇ ആരോപിച്ചു. ഇതിലൊന്ന് യു എ ഇയുടെ സമുദ്രാതിര്‍ത്തിയിലും മറ്റൊന്ന് അതിര്‍ത്തിക്ക് പുറത്ത് കടലിലും പതിച്ചെന്നും യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതേസമയം, യു എ ഇയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന്’ ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈല്‍ ബാഗായി പ്രതികരിച്ചു. ഇത്തരം ആരോപണങ്ങള്‍ അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള നല്ല ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നും മേഖലയിലെ പരസ്പര വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights:
Iran Foreign Minister Abbas Araghchi stated that the US has requested negotiations while accepting Tehran’s conditions. The announcement signals a potential shift in diplomatic engagements between the two nations. The developments come amid heightened geopolitical tension across the Middle East.