Source :- SIRAJLIVE NEWS
റോം | ഇറ്റലിയിലെ സിസിലി ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ അഗ്നിപര്‍വതമായ മൗണ്ട് എറ്റ്‌ന പൊട്ടിത്തെറിച്ചു. ഇതേ തുടര്‍ന്ന് ശക്തമായ ലാവാ പ്രവാഹവും പുകപടലങ്ങളും ഉയര്‍ന്നു. യൂറോപ്പിലെ ഏറ്റവും സജീവമായ അഗ്നിപര്‍വതമാണ് മൗണ്ട് എറ്റ്‌ന.
അഗ്നിപര്‍വത സ്‌ഫോടനത്തിന് പിന്നാലെ കാറ്റാനിയ ഫോണ്ടനറോസ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ചു. വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാതെ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് യാത്രക്കാര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മൗണ്ട് എറ്റ്‌ന തുടര്‍ച്ചയായി പൊട്ടിത്തെറിക്കുന്നത് കാരണം അഗ്നിപര്‍വത ചാരം അന്തരീക്ഷത്തിലേക്ക് ഉയരുന്നതിനാല്‍ കാറ്റാനിയ വിമാനത്താവളത്തില്‍ നിന്നുള്ള 700 ഓളം വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. നിരവധി വിമാനങ്ങള്‍ കോമിസോ, പലെര്‍മോ, ട്രപാനി എന്നിവയുള്‍പ്പെടെയുള്ള മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായും ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ എസ് എ റിപോര്‍ട്ട് ചെയ്തു.
Content Highlights:
Europe’s most active volcano Mount Etna erupted in Sicily spewing heavy ash into the sky. The severe eruption forced authorities to close airspace and cancel flights at Catania Airport. Travel disruptions and safety warnings remain in effect as monitoring continues across the affected region.




