Home rss national malayalam പുതിയ വാർത്ത ഉത്സവ സീസണ്‍: പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ

ഉത്സവ സീസണ്‍: പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ

2
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | നവരാത്രി ഉള്‍പ്പെടെയുള്ള ഉത്സവ സീസണുകളിലെ തിരക്ക് പരിഗണിച്ച് കേരളത്തില്‍ നിന്ന് പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ഇന്ന് രാവിലെ എട്ട് മുതല്‍ പ്രത്യേക ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.

1. തിരുവനന്തപുരം നോര്‍ത്ത്-സാന്ത്രാഗച്ചി (കൊല്‍ക്കത്ത) ട്രെയിന്‍ നമ്പര്‍ 06105 സ്‌പെഷ്യല്‍ ട്രെയിന്‍:
വ്യാഴാഴ്ച (ഒക്ടോബര്‍ 15) ഉച്ചകഴിഞ്ഞ് 2.15-ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് പുറപ്പെട്ട് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.45-ന് സാന്ത്രാഗച്ചിയില്‍ എത്തിച്ചേരും.

ട്രെയിന്‍ നമ്പര്‍ 06106 (സാന്ത്രാഗച്ചി-തിരുവനന്തപുരം നോര്‍ത്ത്): ഞായറാഴ്ച (ഒക്ടോബര്‍ 18) ഉച്ചകഴിഞ്ഞ് 2.15-ന് സാന്ത്രാഗച്ചിയില്‍ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ 9.55-ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും.

2. ബെംഗളൂരു കന്റോണ്‍മെന്റ്- തിരുവനന്തപുരം നോര്‍ത്ത്- ട്രെയിന്‍ നമ്പര്‍ 06575
വെള്ളിയാഴ്ച (ഒക്ടോബര്‍ 16) വൈകിട്ട് 4.40-ന് ബെംഗളൂരു കന്റോണ്‍മെന്റില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.30-ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും.

ട്രെയിന്‍ നമ്പര്‍ 06576 (തിരുവനന്തപുരം നോര്‍ത്ത്-ബെംഗളൂരു കന്റോണ്‍മെന്റ്):
ശനിയാഴ്ച (ഒക്ടോബര്‍ 17) ഉച്ചകഴിഞ്ഞ് 12.40-ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.00 മണിക്ക് ബെംഗളൂരു കന്റോണ്‍മെന്റില്‍ എത്തിച്ചേരും.

Content Highlights:
Southern Railway has announced special train services to accommodate the surge in passenger traffic during the upcoming festival season. These special trains will operate on key routes to ease travel congestion for commuters heading home for the holidays. Passengers can check the detailed schedules and book tickets through the official IRCTC portal.