Home rss national malayalam പുതിയ വാർത്ത ദുബൈയില്‍ പുരോഗമിക്കുന്നത് 2.1 ട്രില്യന്‍ ദിര്‍ഹത്തിന്റെ വികസന പദ്ധതികള്‍: ശൈഖ് മുഹമ്മദ്

ദുബൈയില്‍ പുരോഗമിക്കുന്നത് 2.1 ട്രില്യന്‍ ദിര്‍ഹത്തിന്റെ വികസന പദ്ധതികള്‍: ശൈഖ് മുഹമ്മദ്

2
0

Source :- SIRAJLIVE NEWS

ദുബൈ | ദുബൈയില്‍ നിലവില്‍ 21 ലക്ഷം കോടി ദിര്‍ഹം മൂല്യമുള്ള വിവിധ വികസന പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും രാജ്യം വികസനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന മുഹമ്മദ് ബിന്‍ റാശിദ് ലീഡര്‍ഷിപ്പ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈയുടെ വികസന കുതിപ്പ് ഒട്ടും മന്ദഗതിയിലാകില്ലെന്നും കൂടുതല്‍ വേഗത്തില്‍ മുന്നോട്ട് കുതിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദുബൈയില്‍ നിക്ഷേപം നടത്താനും അടിസ്ഥാന സൗകര്യ വികസനത്തില്‍ പങ്കാളികളാകാനും ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് ശൈഖ് മുഹമ്മദ് എക്സില്‍ കുറിച്ചു. റിയല്‍ എസ്റ്റേറ്റ്, വ്യോമയാനം, ഗതാഗതം, ഊര്‍ജം, പൊതു അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലകളിലാണ് വന്‍തോതിലുള്ള നിക്ഷേപങ്ങള്‍ നടക്കുന്നത്.

ദുബൈ മീഡിയ ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2030 വരെയുള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കായി മാത്രം 1.1 ട്രില്യന്‍ ദിര്‍ഹമാണ് നീക്കിവെച്ചിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി വികസിപ്പിക്കുന്ന അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനായി 128 ശതകോടി ദിര്‍ഹവും വകയിരുത്തി. അടുത്ത ദശകത്തില്‍ പ്രതിവര്‍ഷം 26 കോടി യാത്രക്കാരെ സ്വീകരിക്കാന്‍ ദുബൈ സജ്ജമാകും. കൂടാതെ, എമിറേറ്റ്സ്, ഫ്ളൈ ദുബൈ വിമാനങ്ങളുടെ വിപുലീകരണത്തിനായി 328 ശതകോടി ദിര്‍ഹവും എമിറേറ്റ്സ് എന്‍ജിനീയറിംഗ് ആന്‍ഡ് മെയിന്റനന്‍സ് കോംപ്ലക്സിനായി 18.7 ശതകോടി ദിര്‍ഹവും വകയിരുത്തിയിട്ടുണ്ട്.

ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിന്റെ (ഡി ഐ എഫ് സി) വികസനത്തിന് 100 ശതകോടിയിലധികം ദിര്‍ഹവും ആര്‍ ടി എയുടെ വിവിധ പദ്ധതികള്‍ക്കായി 100 ശതകോടി ദിര്‍ഹവും ചെലവഴിക്കും. പുതിയ വൈദ്യുതി, ജല ശൃംഖലകള്‍ക്കായി 151 ശതകോടി ദിര്‍ഹവും ദുബൈ സ്ട്രാറ്റജിക് സ്വീവേജ് ടണല്‍ സംവിധാനത്തിനായി 80 ശതകോടി ദിര്‍ഹവും ‘തസ്രീഫ്’ മഴവെള്ള ഡ്രെയിനേജ് പദ്ധതിക്കായി 30 ശതകോടി ദിര്‍ഹവും നിക്ഷേപിക്കും.

Content Highlights:
Sheikh Mohammed bin Rashid announced sweeping development projects worth 2.1 trillion dirhams in Dubai. These strategic initiatives aim to transform the emirate’s infrastructure and expand its economy. The massive investment underscores Dubai’s vision for future global leadership.