Home rss national malayalam പുതിയ വാർത്ത ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കും; ഫലസ്തീന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കും; ഫലസ്തീന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

2
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അബ്ദുല്ല എം അബു ഷാവേസ് കേരള മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡല്‍ഹിയിലെ കേരള ഹൗസില്‍ വെച്ചാണ് ഇരുവരും തമ്മില്‍ കണ്ടത്. പരസ്പര സഹകരണവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചാണ് സൗഹൃദ കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ച നടന്നത്.

മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിതെന്നും വളരെ സന്തോഷവും ബഹുമാനവും തോന്നിയ നിമിഷമായിരുന്നു ഇതെന്നും ചര്‍ച്ചക്ക് ശേഷം അംബാസഡര്‍ പ്രതികരിച്ചു. മുസ്‌ലിം ലീഗ് രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാനും സന്ദര്‍ശന വേളയില്‍ കൂടെയുണ്ടായിരിന്നു.

ഇന്ത്യയും ഫലസ്തീനും തമ്മില്‍, വിശേഷിച്ച് കേരളവും ഫലസ്തീനും തമ്മിലുള്ള സാംസ്‌കാരികവും സൗഹൃദപരവുമായ ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ കൂടിക്കാഴ്ചയില്‍ തീരുമാനമായി. ഫലസ്തീന്‍ ജനതയുടെ നീതിയുക്തമായ പോരാട്ടങ്ങള്‍ക്ക് കേരളം എപ്പോഴും ശക്തമായ പിന്തുണയാണ് നല്‍കിയിട്ടുള്ളതെന്നും അത് തുടര്‍ന്നും പ്രതീക്ഷിക്കുന്നതായും മാധ്യമങ്ങളോട് സംസാരിക്കവേ അംബാസഡര്‍ പറഞ്ഞു.

Content Highlights: The Ambassador of Palestine to India met with the Chief Minister of Kerala to discuss bilateral relations and cooperation. During the meeting, both leaders highlighted the importance of strengthening mutual ties. Kerala reaffirming its steadfast solidarity with the Palestinian cause was also discussed.