Source :- SIRAJLIVE NEWS
പൂനൂർ| ജാമിഅ മദീനതുന്നൂർ ഡിപ്പാർട്ട്മെൻ്റ് ഓഫ് ട്രയിനിയിംഗ് ആൻ്റ് ഡവലപ്മെൻ്റിന് കീഴിൽ ജൂനിയർ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച എജ്യൂ ലോഗിൻ ദ്വിദിന റെസിഡൻഷ്യൽ ഓറിയന്റേഷൻ പ്രോഗ്രാം സമാപിച്ചു. പൂനൂർ മർകസ് ഗാർഡനിൽ നടന്ന പരിപാടി ജാമിഅ മദീനതുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. പ്രോ റെക്ടർ ആസഫ് നൂറാനി ആമുഖ പ്രഭാഷണം നടത്തി.
ഇസ്ലാമിക് സ്റ്റഡീസ് സാധ്യതകൾ വ്യക്തിത്വവികസനം, പഠനാസൂത്രണം എന്നിവ കേന്ദ്രീകരിച്ചുള്ള സെഷനുകളിൽ ഫാളിൽ നൂറാനി ദേവതിയാൽ, ഡോ. കെ എം ഷരീഫ്, സെനിൻ അഹ്മദ്, ഉവൈസ് നൂറാനി തുടങ്ങിയവർ സംസാരിച്ചു.
വൺ-ടു-വൺ സ്ട്രീം ഗൈഡൻസിനും സയൻസ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് തുടങ്ങിയ വിവിധ പഠനമേഖലകളെ പരിചയപ്പെടുത്തുന്ന സ്ട്രീം ഓറിയന്റേഷൻ സെഷനുകൾക്കും ജാമിഅ മദീനതുന്നൂർ ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹിസ്റ്ററി ആൻ്റ് കൾച്ചറൽ സ്റ്റഡീസ് കോഡിനേറ്റർ സിറാജു റഹ്മാൻ നൂറാനി, ഐ ഐ എം കോഴിക്കോട് അക്കാദമിക് അസോസിയേറ്റ് ജസീൽ നൂറാനി, എൻ ഐ ടി കാലിക്കറ്റ് റിസേർച്ച് സ്കോളർ ശബീർ നൂറാനി നേതൃത്വം നൽകി. ജൂനിയർ സ്കൂൾ ഹെഡ് ഉബൈദ് നൂറാനി സ്വാഗതവും അക്കാദമിക് ഓഫീസർ സിനാൻ നൂറാനി നന്ദിയും പറഞ്ഞു.
Content Highlights:
The two-day Edu Login residential orientation program for junior school students under Jamia Madinathunnoor concluded at Poonoor Markaz Garden. Rector Dr. Muhammad Abdul Hakeem Azhari inaugurated the event. The sessions focused on career orientation, personality development, and stream guidance.




