Home rss national malayalam പുതിയ വാർത്ത എട്ട് വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു; സംഭവം മഹാരാഷ്ട്രയിലെ ദിവേഗറില്‍

എട്ട് വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു; സംഭവം മഹാരാഷ്ട്രയിലെ ദിവേഗറില്‍

3
0

Source :- SIRAJLIVE NEWS

മുംബൈ | മഹാരാഷ്ട്രയില്‍ റായ്ഗഡ് ജില്ലയിലെ ദിവേഗറില്‍ എട്ട് വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു. പൂനെയില്‍ നിന്ന് വിനോദയാത്രക്കെത്തിയ കുട്ടികളും അധ്യാപകരുമടങ്ങുന്ന സംഘത്തില്‍ പെട്ടവരാണ് അപകടത്തിനിരയായത്.

പൂനെയിലെ അലന്ദിയിലുള്ള വിന്നേഴ്‌സ് അക്കാദമി എന്ന സ്വകാര്യ കോച്ചിങ് സെന്ററില്‍ നിന്നുള്ള 25 ആണ്‍കുട്ടികളും 17 പെണ്‍കുട്ടികളും ആറ് അധ്യാപകരും ഉള്‍പ്പെടുന്ന 48 അംഗ സംഘമാണ് ഇവിടെയെത്തിയത്. വൈകിട്ട് 5.30 ഓടെഇവരില്‍ എട്ട് വിദ്യാര്‍ഥികള്‍ കടലിലിറങ്ങുകയായിരുന്നു. ആഴവും ശക്തമായ ഒഴുക്കും കൃത്യമായി മനസ്സിലാക്കാന്‍ കഴിയാതെ പോയതാണ് കുട്ടികള്‍ അപകടത്തില്‍ പെടാന്‍ ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു.

ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വിഫലമായി. വെള്ളത്തില്‍ മുങ്ങിപ്പോയ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അനുശോചിച്ചു.

Content Highlights:
Eight students tragically lost their lives after drowning in the sea at Diveagar Beach in Maharashtra. The tragic incident occurred during a visit to the popular coastal spot. Emergency services and local authorities quickly launched rescue operations to recover the bodies and assist victims.