Home LATEST NEWS malyalam പുതിയ വാർത്ത എബോള ആശങ്ക ഒഴിഞ്ഞു; കോട്ടയത്ത് നിരീക്ഷണത്തിലായിരുന്ന ആളുടെ പരിശോധനാ ഫലം നെഗറ്റീവ്

എബോള ആശങ്ക ഒഴിഞ്ഞു; കോട്ടയത്ത് നിരീക്ഷണത്തിലായിരുന്ന ആളുടെ പരിശോധനാ ഫലം നെഗറ്റീവ്

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| സംസ്ഥാനത്ത് എബോള രോഗബാധയെക്കുറിച്ചുള്ള ആശങ്കകൾ ഒഴിഞ്ഞെന്നും നിരീക്ഷണത്തിലായിരുന്ന ആളുടെ സ്രവപരിശോധനാ ഫലം നെഗറ്റീവായെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ അറിയിച്ചു. കോഴിക്കോട് അടക്കം പ്രദേശങ്ങളിൽ പടർന്നുപിടിച്ച ഷിഗെല്ല രോഗവ്യാപനം ഇപ്പോൾ പൂർണ്ണമായി നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും പുതിയ മരണം ഒരിടത്തും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൈക്കാട് പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ നടന്ന പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുള്ള ഉന്നതതല സമിതി യോഗത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് കോട്ടയത്ത് എബോള ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന ആളുടെ പരിശോധനാ ഫലം ലഭ്യമായത്. രാത്രി പത്തരയോടെ നെഗറ്റീവ് ഫലം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുകയും വീട്ടിൽ ക്വാറന്റൈനിൽ തുടരാൻ നിർദ്ദേശിക്കുകയും ചെയ്തു.

എബോളയുടെ സാധാരണ ക്വാറന്റൈൻ കാലാവധി 21 ദിവസമാണെങ്കിലും, നിലവിൽ ഇദ്ദേഹത്തിന് മറ്റ് രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലാത്തതിനാൽ എത്ര ദിവസം നിരീക്ഷണത്തിൽ തുടരണമെന്ന് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് തീരുമാനിക്കും.

കേരളത്തിൽ ഷിഗെല്ല ബാധിതരുടെ എണ്ണം ഉയരുന്നതിൽ ജനങ്ങൾക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യങ്ങൾ പൂർണ്ണമായും അനുകൂലമാണെന്ന് മന്ത്രി അറിയിച്ചു. പുതിയ മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. മഴക്കാലത്തിന് മുന്നോടിയായി നടത്തേണ്ടിയിരുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ വന്ന ചില പോരായ്മകളാണ് രോഗം പെട്ടെന്ന് പടരാൻ കാരണമായത്. എങ്കിലും സർക്കാർ തലത്തിൽ ആവശ്യമായ എല്ലാ മുൻകരുതലുകളും ഇതിനകം സ്വീകരിച്ചു കഴിഞ്ഞതായും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Content Highlights:
Kerala Health Minister K Muraleedharan confirmed that Ebola concerns have cleared as a suspect’s test returned negative from Pune Virology Institute. The Shigella outbreak, particularly in Kozhikode, is now fully under control with no new deaths reported. Government precautions have been intensified.