Home rss national malayalam പുതിയ വാർത്ത എസ് എസ് എഫ് ‘മുത്ത് നബി മെഗാ ക്വിസ് 2026’; ഗ്രാന്‍ഡ് ഫിനാലെ സമാപിച്ചു

എസ് എസ് എഫ് ‘മുത്ത് നബി മെഗാ ക്വിസ് 2026’; ഗ്രാന്‍ഡ് ഫിനാലെ സമാപിച്ചു

3
0

Source :- SIRAJLIVE NEWS

കൊച്ചി | എസ് എസ് എഫ് കേരളം സംഘടിപ്പിച്ച ‘മുത്ത് നബി മെഗാ ക്വിസ് 2026’ ഗ്രാന്‍ഡ് ഫിനാലെ എറണാകുളത്ത് നടന്നു. ക്യാമ്പസ്, ഹയര്‍ സെക്കന്‍ഡറി, സ്‌മൈല്‍ ക്ലബ് ഹൈസ്‌കൂള്‍, യു പി, ഇന്‍സ്റ്റിറ്റിയൂഷന്‍ എന്നീ അഞ്ച് വിഭാഗങ്ങളിലായി നടന്ന ഫൈനല്‍ മത്സരങ്ങള്‍ക്കൊടുവില്‍ സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു.

ക്യാമ്പസ് വിഭാഗത്തില്‍ മലപ്പുറം ഈസ്റ്റിലെ തിരുവാലി ഹൈസര്‍ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ (HICER College of Advanced Studies) സയ്യിദ് മുഹമ്മദ് മുഹ്യിദ്ദീന്‍ ബിഷര്‍, എ പി അസ്ഹബ് റഹ്മാന്‍ ഒന്നാം സ്ഥാനം നേടി. കോഴിക്കോട് സൗത്തിലെ നരിക്കുനി ബൈത്തുല്‍ ഇസ്സ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ മുഹമ്മദ് റബീഹ്, മുഹമ്മദ് നബീല്‍ രണ്ടാം സ്ഥാനവും, മലപ്പുറം വെസ്റ്റിലെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയിലെ അബൂബക്കര്‍ സിദ്ദീഖ്, പി മുഹമ്മദ് സഫ്വാന്‍ മൂന്നാം സ്ഥാനവും നേടി.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മലപ്പുറം വെസ്റ്റിലെ തെയ്യാലിങ്ങല്‍ എസ് എസ് എം എച്ച് എസ് എസ് വിദ്യാര്‍ഥികളായ വി പി ഹാദിഫ് അന്‍വര്‍, പി ഹാദി ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോഴിക്കോട് സൗത്തിലെ സി എം സെന്റര്‍ ഐഫര്‍ അക്കാദമിയിലെ കെ മുഹമ്മദ് ഫവാസ്, അബ്ദുല്ല മിസാല്‍ രണ്ടാം സ്ഥാനവും, കണ്ണൂര്‍ സഫ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുഹമ്മദ് തമീം അഷ്‌കര്‍, പി കെ അഹമ്മദ് മൂന്നാം സ്ഥാനവും നേടി.

സ്‌മൈല്‍ ക്ലബ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലപ്പുറം ഈസ്റ്റ് ഐക്കരപ്പടി മര്‍കസ് പബ്ലിക് സ്‌കൂളിലെ മുഹമ്മദ് അദ്‌നാന്‍, കെ ടി മുഹമ്മദ് സഫ്വാന്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരായി. കാസര്‍കോട് മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എം മുഹമ്മദ്, അബ്ദുല്‍ ഹിഷാം രണ്ടാം സ്ഥാനവും, മലപ്പുറം വെസ്റ്റിലെ ഖുതുബുസ്സമാന്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ അസാന്‍ റഹ്മാന്‍, ഷമ്മാസ് ഫഹീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സ്‌മൈല്‍ ക്ലബ് യു പി വിഭാഗത്തില്‍ മലപ്പുറം വെസ്റ്റിലെ ഖുതുബുസ്സമാന്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ സി പി അഹമ്മദ് ഷംവീല്‍, വി പി ഫാദി ഫൈസല്‍ എന്നിവരാണ് ഒന്നാം സ്ഥാനം നേടിയത്. കാസര്‍കോട് മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുഹമ്മദ് സഖീഫ്, ബി മുഹമ്മദ് ഹസീബ് രണ്ടാം സ്ഥാനവും, കണ്ണൂര്‍ ഉളിയില്‍ മജ്ലിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ സനിന്‍ മുഹമ്മദ്, മുഹമ്മദ് ഫിസാന്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

സ്‌മൈല്‍ ക്ലബ് ഇന്‍സ്റ്റിറ്റിയൂഷന്‍ വിഭാഗത്തില്‍ കണ്ണൂര്‍ സിദ്‌റ അക്കാദമിയിലെ സയ്യിദ് മുഹമ്മദ്, വി പി മുഹമ്മദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കാസര്‍കോട് മുഹിമ്മാത്ത് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസിലെ എസ് മുഹമ്മദ് ശുഹൈബ്, മുഹമ്മദ് യാസിര്‍ രണ്ടാം സ്ഥാനവും, കോഴിക്കോട് നോര്‍ത്തിലെ കുറ്റ്യാടി സിറാജുല്‍ ഹുദാ സ്‌കൂള്‍ ഓഫ് തഹ്ഫീസുല്‍ ഖുര്‍ആനിലെ മുഹമ്മദ് സൈദ്, അനീസ് ഇബ്രാഹിം മൂന്നാം സ്ഥാനവും നേടി.

പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ജീവിതവും ചരിത്രവും ആസ്പദമാക്കി നടത്തിയ മെഗാ ക്വിസ് കാണികള്‍ക്കും വലിയ വിജ്ഞാനാനുഭവമായി മാറി. സമാപന സംഗമം കേരള മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ലാ പ്രസിഡന്റ് ഹാഷിം തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് കേരള പ്രസിഡന്റ് സയ്യിദ് മുനീര്‍ അഹ്ദല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിജയികള്‍ക്കുള്ള സമ്മാന വിതരണം എസ് വൈ എസ് എറണാകുളം ജില്ലാ പ്രസിഡന്റ് കെ എസ് എം ഷാജഹാന്‍ സഖാഫി, കേരള മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി എം പി അബ്ദുല്‍ ജബ്ബാര്‍ സഖാഫി, വൈസ് പ്രസിഡന്റ് സി എ ഹൈദ്രോസ് ഹാജി, എസ് വൈ എസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി കെ ജലാല്‍, എസ് എം എ ജില്ലാ ഫിനാന്‍സ് സെക്രട്ടറി ഡോ. എ ബി അലിയാര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. എസ് എസ് എഫ് കേരള സെക്രട്ടറി ഫാരിസ് റഹ്മാന്‍ സ്വാഗതവും എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹിജാസ് നന്ദിയും പറഞ്ഞു.

Content Highlights: The grand finale of the SSF Muthu Nabi Mega Quiz 2026 has concluded with vibrant participation from students and youths. The event featured rigorous rounds testing knowledge on Islamic history and the biography of Prophet Muhammad. Winners were honored at the grand closing ceremony attended by prominent leaders and scholars.