Home rss national malayalam പുതിയ വാർത്ത എസ് ഐ ആര്‍ ക്രമക്കേട്: ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

എസ് ഐ ആര്‍ ക്രമക്കേട്: ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

2
0

Source :- SIRAJLIVE NEWS

ലഖ്‌നൌ | ഉത്തര്‍പ്രദേശിലെ പിലിഭിത് മണ്ഡലത്തില്‍ നടന്ന എസ് ഐ ആര്‍ ക്രമക്കേടിനെത്തുടര്‍ന്ന് തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ രണ്ട് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍ക്കും ഒരു കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ക്കുമെതിരെ കേസ് റെജിസ്റ്റര്‍ ചെയ്തു. എപിക് നമ്പര്‍ മാറ്റാതെ വോട്ടര്‍മാരുടെ പേര് മാത്രം മാറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ്. ഉത്തര്‍പ്രദേശിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് കേസെടുത്തത്. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മുഴുവന്‍ വോട്ടര്‍ പട്ടികയും പരിശോധിക്കുകയായിരുന്നു. പിലിഭിത് മണ്ഡലത്തില്‍ മാത്രം ആയിരക്കണക്കിന് പേരുകള്‍ മാറ്റി രേഖപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍. കോണ്‍ഗ്രസിന്റെ ആരോപണത്തിന് പിന്നാലെയാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പിഴവ് സ്ഥിരീകരിച്ചത്.

ക്രമക്കേടിനെ തുടര്‍ന്ന് പിലിഭിത്ത് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പിഴവുകള്‍ സ്ഥിരീകരിച്ചിരുന്നു. ഫോം എട്ടില്‍ ക്രമരഹിതമായി രേഖപ്പെടുത്തിയ എല്ലാ എന്‍ട്രികളും തിരുത്താന്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് ഇ ആര്‍ ഒമാര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ക്കും അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പിലിഭിത്ത് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ക്രമേക്കേട് ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പിലിഭിത്ത് നിയമസഭാ മണ്ഡലത്തില്‍ എപിക് നമ്പര്‍ മാറാതെ വോട്ടര്‍മാരുടെ പേരുകള്‍ മാത്രം മാറ്റിയെന്നും മണ്ഡലത്തില്‍ താമസിക്കാത്ത 2600 പേരുകള്‍ പുതുതായി ചേര്‍ത്തെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് 48 മണിക്കൂറിനുള്ളില്‍ പിഴവുകള്‍ തിരുത്തണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് രണ്ട് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരെ സ്ഥലം മാറ്റുകയും വോട്ടര്‍ രജിസ്ട്രേഷന്‍ കേന്ദ്രത്തിലെ കംപ്യൂട്ടര്‍ ഓപ്പറേറ്ററെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

Content Highlights: Two SDMs and a computer operator were booked in UP’s Pilibhit for SIR voter list irregularities. The Election Commission confirmed errors after Congress alleged fake voter additions without altering EPIC numbers. Corrective measures and departmental inquiries are currently underway.