Home rss national malayalam പുതിയ വാർത്ത ബീഫ് കഴിക്കുന്നതിന്റെ പേരില്‍ സഹപാഠികള്‍ അധിക്ഷേപിച്ചു; ദലിത് വിദ്യാര്‍ഥി ജീവനൊടുക്കി

ബീഫ് കഴിക്കുന്നതിന്റെ പേരില്‍ സഹപാഠികള്‍ അധിക്ഷേപിച്ചു; ദലിത് വിദ്യാര്‍ഥി ജീവനൊടുക്കി

2
0

Source :- SIRAJLIVE NEWS

ചെന്നൈ | ബീഫ് കഴിക്കുന്നതിന്റെ പേരില്‍ സവര്‍ണരായ സഹപാഠികള്‍ അധിക്ഷേപിച്ചതില്‍ മനം നൊന്ത് കോയമ്പത്തൂരില്‍ ദളിത് വിദ്യാര്‍ഥി ജീവനൊടുക്കി. ബുധനാഴ്ച രാവിലെ അകിലന്‍ (16) എന്ന വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയെ ജാതിയുടെയും ഭക്ഷണശീലത്തിന്റെയും പേരില്‍ അധിക്ഷേപിച്ചതിന് രണ്ട് സഹപാഠികള്‍ അറസ്റ്റിലായി.

സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ അരുണ്‍കുമാറിനെയും ക്ലാസ് ടീച്ചര്‍ വിജയകുമാറിനെയും സസ്‌പെന്‍ഡ് ചെയ്തു.
ക്ലാസ് മുറിയില്‍ വിജയകുമാര്‍ എന്ന അധ്യാപകന്‍ ആരൊക്കെ ബീഫ് കഴിച്ചിട്ടുണ്ടെന്ന് ചോദിച്ചപ്പോള്‍ അകിലനും മറ്റ് നാലുപേരും എഴുന്നേറ്റു നിന്നിരുന്നു. അന്നുമുതല്‍ തന്റെ മകനെ രണ്ട് സഹപാഠികള്‍ ജാതിയുടെ പേരില്‍ ഉപദ്രവിക്കുകയും ആക്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് അകിലന്റെ അമ്മ കൗസല്യദേവി പറഞ്ഞു.

പീഡനത്തെക്കുറിച്ച് അകിലന്‍ അധ്യാപനോട് പരാതിപ്പെട്ടെങ്കിലും അദ്ദേഹം നടപടിയെടുത്തില്ലെന്ന് അമ്മ പറഞ്ഞു. പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വകുപ്പുകള്‍ പ്രകാരം രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകനും പ്രിന്‍സിപ്പലിനും എതിരെ പീളമേട് പോലീസ് കേസെടുത്തു.

Content Highlights: A 16-year-old Dalit student in Coimbatore died by suicide following alleged caste-based harassment and bullying by classmates over eating beef. Two students and school authorities faced police action and suspension as investigations into institutional negligence continue.