Source :- SIRAJLIVE NEWS
തിരുവനന്തപുരം | എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗത്വത്തിൽ നിന്ന് മുൻ മന്ത്രി കെ ബി ഗണേഷ് കുമാറിനെ നീക്കി. എൻ എസ് എസ് ബജറ്റ് സമ്മേളനത്തിലാണ് ഇതുമായി ബന്ധപ്പെട്ട നിർണായക തീരുമാനം ഉണ്ടായത്. പത്തനാപുരം താലൂക്ക് യൂണിയനിലെ വിഷയങ്ങളെ തുടർന്ന് ഗണേഷ് കുമാറിന് അംഗത്വം പുതുക്കി നൽകിയില്ല.
എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്ത ബജറ്റ് സമ്മേളനത്തിലാണ് എട്ടു പേരുടെ കാലാവധി നീട്ടി നൽകുകയും ഗണേഷ് കുമാറിനെ മാത്രം ഒഴിവാക്കുകയും ചെയ്തത്. പത്തനാപുരം താലൂക്ക് യൂണിയനിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഗണേഷ് കുമാറിനെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നുണ്ടായ തർക്കങ്ങൾ താലൂക്ക് യൂണിയൻ പിരിച്ചുവിടലിലേക്ക് നയിച്ചു.
യോഗത്തിൽ ജനാധിപത്യപരമായ തീരുമാനം ഉണ്ടായില്ലെന്ന് കെ ബി ഗണേഷ് കുമാർ പ്രതികരിച്ചു. എൻ എസ് എസുമായി പിതാമഹന്മാരുടെ കാലം തൊട്ടേ ഉള്ള ബന്ധമാണ്. അത് ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ തനിക്കെതിരെ പ്രതികരിക്കുന്നവരുടെ അഡ്രസ് ഉണ്ടാകില്ലെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി. ഗണേഷ് കുമാറിന് 12 പേരുടെ പിന്തുണ ഉണ്ടെന്ന അദ്ദേഹത്തിന്റെ വാദങ്ങൾ തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
ഗണേഷ് കുമാറിനെ ഒഴിവാക്കിയതിന് പിന്നാലെ എൻ എസ് എസ് പത്തനാപുരം താലൂക്ക് യൂണിയനിൽ പ്രവർത്തകർ മധുരപലഹാരങ്ങൾ വിതരണം ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വിഭാഗം എൻ എസ് എസ് പ്രവർത്തകർ തനിക്ക് വോട്ട് ചെയ്തില്ലെന്ന ആരോപണവും ഗണേഷ് കുമാർ ഉയർത്തുന്നുണ്ട്.
Content Highlights:
Former Kerala minister KB Ganesh Kumar has been removed from the NSS director board during its budget meeting. The decision follows corruption allegations and disputes that led to the dissolution of the Pathanapuram taluk union. General Secretary G Sukumaran Nair justified the unexpected move.




