Home LATEST NEWS malyalam പുതിയ വാർത്ത പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് പരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു

പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് പരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | പി എം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ കൺവീനറായും മന്ത്രിമാരായ റോജി എം ജോൺ, എം ലിജു, പി സി വിഷ്ണുനാഥ് എന്നിവർ അംഗങ്ങളായുമാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങളായ സിലബസ് തയ്യാറാക്കൽ, പദ്ധതിയിൽ അംഗമാകാനുള്ള സ്കൂളുകളുടെ തിരഞ്ഞെടുപ്പ് എന്നിവ നിലനിർത്തിക്കൊണ്ട് പദ്ധതി പരിശോധിക്കണമെന്നും ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് ഉത്തരവിലെ നിർദ്ദേശം.

അതേസമയം, പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനായി തുടർ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. മെയ് എട്ടിനാണ് കേന്ദ്രം ഇതുസംബന്ധിച്ച കത്ത് അയച്ചിരിക്കുന്നത്.

Content Highlights:
The Kerala government has constituted a cabinet sub-committee to study and submit a report on implementing the PM SHRI scheme. Education Minister N Shamsuddeen will head the committee alongside three other ministers. The panel will review the scheme while protecting the state’s constitutional rights.