Home rss national malayalam പുതിയ വാർത്ത ഏഷ്യന്‍ ഗെയിംസ്: ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഏഷ്യന്‍ ഗെയിംസ്: ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

3
0

Source :- SIRAJLIVE NEWS

ഐചി നഗോയ | ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കി സെമിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. മൂന്നിനെതിരെ നാല് ഗോളിനാണ് ഇന്ത്യയുടെ വിജയം. അവസാന നിമിഷത്തില്‍ അഭിഷേക് നേടിയ തകര്‍പ്പന്‍ ഗോളാണ് ഇന്ത്യയെ ഫൈനലിലേക്ക് നയിച്ചത്. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ മലേഷ്യയാണ് ഇന്ത്യയുടെ എതിരാളി.

തുടക്കത്തില്‍ മികച്ച മുന്നേറ്റം നടത്തിയ ഇന്ത്യ മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിന്റെ രണ്ട് പെനാല്‍ട്ടി കോര്‍ണര്‍ ഗോളുകളിലൂടെ മുന്നിലെത്തി. രണ്ടാം ക്വാര്‍ട്ടറില്‍ സുഖ്ജീത് സിങ് ഫീല്‍ഡ് ഗോളിലൂടെ ലീഡ് 3-0 ആയി ഉയര്‍ത്തി. എന്നാല്‍, ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അബു മഹ്മൂദിലൂടെ പാകിസ്ഥാന്‍ ആദ്യ ഗോള്‍ മടക്കി.

മൂന്നാം ക്വാര്‍ട്ടറിന്റെ അവസാനത്തോടടുത്ത് ഹനാന്‍ ഷാഹിദിലൂടെ പാകിസ്ഥാന്‍ വീണ്ടും ഗോള്‍ നേടി. നാലാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ വഹീദ് റാണ പാകിസ്ഥാനായി സമനില ഗോള്‍ നേടി കളം പിടിച്ചു. മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങവേ പൂര്‍ണ സമയത്തിന്റെ അവസാന നിമിഷത്തില്‍ അഭിഷേക് ഇന്ത്യയുടെ വിജയഗോള്‍ സ്‌കോര്‍ ചെയ്തു.

Content Highlights: India secured a dramatic 4-3 victory over arch-rivals Pakistan in the Asian Games hockey semifinal to advance to the gold medal match. Captain Harmanpreet Singh scored twice early on, giving India a strong initial advantage alongside a field goal by Sukhjeet Singh. Pakistan staged a remarkable comeback to tie the match 3-3 before Abhishek scored a dramatic last-minute winner.