Home rss business malayalam കണ്ടാൽ പെണ്ണായി തോന്നില്ല; കെഎസ്ആർടിസി ബസിൽ വിദ്യാർഥിനിയെ അപമാനിച്ചെന്ന് പരാതി; പൊലീസ് അന്വേഷണം

കണ്ടാൽ പെണ്ണായി തോന്നില്ല; കെഎസ്ആർടിസി ബസിൽ വിദ്യാർഥിനിയെ അപമാനിച്ചെന്ന് പരാതി; പൊലീസ് അന്വേഷണം

2
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഗുരുവായൂർ–എറണാകുളം റൂട്ടിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിൽ പ്ലസ് ടു വിദ്യാർഥിനിക്ക് നേരെ അപമര്യാദയായ പെരുമാറ്റം ഉണ്ടായെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ടിക്കറ്റ് നൽകാതെ അവഹേളിക്കുകയും സഹയാത്രക്കാരുടെ മുന്നിൽ അപമാനിക്കുകയും ചെയ്തെന്നാണ് വിദ്യാർഥിനിയുടെ പരാതി.

സെപ്റ്റംബർ 26-ന് ഉച്ചയ്ക്ക് 2.30ഓടെ സുഹൃത്തുക്കളായ അഞ്ച് പേരോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. ഒപ്പമുണ്ടായിരുന്ന നാല് പേർക്ക് ടിക്കറ്റ് നൽകിയ കണ്ടക്ടർ വിദ്യാർഥിനിക്ക് മാത്രം ടിക്കറ്റ് നൽകാതെ പണം ആവശ്യപ്പെട്ടതായും പരാതിയിൽ ആരോപിക്കുന്നു.

ഇതിന്റെ കാരണം ചോദിച്ചപ്പോൾ അപമാനകരമായ പരാമർശം നടത്തിയെന്നും വിദ്യാർഥിനി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് ബസിലുണ്ടായിരുന്ന ചില യാത്രക്കാരും വിദ്യാർഥിനിയുടെ രൂപത്തെക്കുറിച്ചും മുടിയെക്കുറിച്ചും പരസ്യമായി പരിഹസിച്ചതായും പരാതിയിൽ പറയുന്നു.

സംഭവത്തെ തുടർന്ന് മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നതായും വിദ്യാർഥിനിയും സുഹൃത്തുക്കളും ആരോപിക്കുന്നു. ബസിൽ നിന്നിറങ്ങിയ ശേഷവും മോശം അനുഭവങ്ങൾ നേരിട്ടതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിൽ പറവൂർ എസ്.എച്ച്.ഒയ്ക്ക് പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിയിൽ ഉൾപ്പെട്ട ആരോപണങ്ങളുടെ സത്യാവസ്ഥ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. കണ്ടക്ടർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് വിദ്യാർഥിനിയുടെയും കുടുംബത്തിന്റെയും ആവശ്യം.