Source :- SIRAJLIVE NEWS
കോഴിക്കോട്| കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട് ജില്ലയില്‍ രാത്രിയാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാകളക്ടര്‍. മലയോര മേഖലകളിലേക്കും ഉയര്‍ന്ന പ്രദേശങ്ങളിലേക്കും അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് കളക്ടര്‍ അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി ഇന്ന് വൈകീട്ട് മുതല്‍ നാളെ വരെ ജില്ലയില്‍ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
മലേയാര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മരം വീഴല്‍, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവയ്ക്കും സാധ്യതയുണ്ട്. അപകടസാധ്യത കണക്കിലെടുത്താണ് ഇന്ന് രാത്രി 7 മണി മുതല്‍ നാളെ രാവിലെ 7 മണി വരെ പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയത്.
താമരശ്ശേരി, തിരുവമ്പാടി, കൂരാച്ചുണ്ട് തുടങ്ങിയ മലയോര മേഖലകളിലെ മണ്ണിടിച്ചില്‍ സാധ്യതയുള്ള റോഡുകളില്‍ പോലീസ് ഗതാഗതം പൂര്‍ണമായും നിയന്ത്രിക്കും. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട അടിയന്തര വാഹനങ്ങള്‍ക്ക് നിയന്ത്രണത്തില്‍ ഇളവുണ്ടാകും.
Content Highlights: The Kozhikode District Collector imposed a night travel ban from 7 PM to 7 AM in hilly and high-altitude areas due to heavy rain expectations. Strong winds, landslides, flash floods, and tree falls are anticipated across regions like Thamarassery, Thiruvambady, and Koorachundu owing to a deep depression in the Bay of Bengal. Police will strictly control non-essential traffic on high-risk routes, exempting emergency relief vehicles.




