Home rss national malayalam പുതിയ വാർത്ത ആലുവയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടച്ചു

ആലുവയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടച്ചു

2
0

Source :- SIRAJLIVE NEWS

കൊച്ചി| ആലുവ കമ്പനിപ്പടിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടച്ചു. അങ്കമാലിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് വീട്ടു സാധനങ്ങളുമായി പോയ വാഹനത്തിനാണ് തീപിടിച്ചത്. ആലുവയില്‍ പ്രവര്‍ത്തിക്കുന്ന അഗര്‍വാള്‍ ഇന്‍ഡസ്ട്രീസിന്റെ പാഴ്‌സല്‍ സര്‍വീസ് വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്.

കമ്പനിപ്പടിയില്‍ മെട്രോയുടെ 106ാം നമ്പര്‍ പില്ലറിന് സമീപമാണ് വാഹനത്തിന് തീപിടിച്ചത്. സംഭവസ്ഥലത്ത് നാട്ടുകാരും അഗ്‌നിശമനസേനയും ചേര്‍ന്ന് തീയണക്കാന്‍ ശ്രമം തുടരുകയാണ്. വാഹനത്തിന് തീപിടിച്ചതിന്റെ കാരണം വ്യക്തമല്ല.

Content Highlights:
A moving parcel vehicle caught fire at Companypady near Aluva Metro pillar number 106. The vehicle belonging to Agarwal Industries was transporting household items from Angamaly to Bengaluru. Firefighters and local residents are currently engaged in efforts to douse the fire.