Home LATEST NEWS malyalam പുതിയ വാർത്ത കരയുന്ന കുട്ടികളെ വാഷിംഗ് മെഷീന്റെ ഡ്രമ്മിൽ ഇരുത്തും; ടോയ്‌ലറ്റില്‍ പൂട്ടിയിടും; ഡേ കെയർ സെന്ററിൽ അരങ്ങേറിയത്...

കരയുന്ന കുട്ടികളെ വാഷിംഗ് മെഷീന്റെ ഡ്രമ്മിൽ ഇരുത്തും; ടോയ്‌ലറ്റില്‍ പൂട്ടിയിടും; ഡേ കെയർ സെന്ററിൽ അരങ്ങേറിയത് കൊടും ക്രൂരത

2
0

Source :- SIRAJLIVE NEWS

ബെംഗളൂരു | ബെംഗളൂരുവിൽ ഐടി കമ്പനി കാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഡേകെയർ സെന്ററിൽ രണ്ട് മുതൽ മൂന്ന് വയസ്സ് വരെ പ്രായമുള്ള കുരുന്നുകൾക്ക് നേരെ ക്രൂരമായ പീഡനം നടന്നതായി പരാതി. കുട്ടികൾ കരയുമ്പോൾ അവരെ നിശ്ശബ്ദരാക്കാൻ വേണ്ടി മുൻവശത്ത് കൂടെ വസ്ത്രങ്ങൾ നിറയ്ക്കുന്ന വാഷിംഗ് മെഷീൻ്റെ ഉള്ളിലെ ഡ്രമ്മിൽ നിർബന്ധപൂർവ്വം ഇരുത്തുകയും, ബാത്ത്റൂമുകളിൽ പൂട്ടിയിടുകയും ചെയ്തതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതിനുപുറമേ, ടോയ്‌ലറ്റ് ജെറ്റ് സ്‌പ്രേ ഉപയോഗിച്ച് പിഞ്ചുകുഞ്ഞുങ്ങളുടെ വായയിലേക്ക് ശക്തമായി വെള്ളം അടിച്ചതായും കണ്ടെത്തി.

കാപ്ജെമിനി കമ്പനിയുടെ എച്ച് എഎൽ കാമ്പസിനകത്ത് പ്രവർത്തിക്കുന്ന ശിശുസംരക്ഷണ കേന്ദ്രത്തിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരതകൾ അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡേകെയറിലെ അഞ്ച് വനിതാ ജീവനക്കാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഡേകെയർ സെന്ററിലെ പീഡന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ജീവനക്കാരുടെ ഈ ക്രൂരതകൾ പുറംലോകം അറിയുന്നത്. ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് പോലീസിലും കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനിലും പ്രത്യേക പരാതികൾ നൽകിയിട്ടുണ്ട്.

കോർപ്പറേറ്റ് കാമ്പസുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന ഡേകെയർ സെന്ററുകളുടെ സുരക്ഷയെയും നിരീക്ഷണ സംവിധാനങ്ങളെയും കുറിച്ച് ഈ സംഭവം വലിയ ആശങ്കകൾ ഉയർത്തുന്നു.

Content highlights

A shocking case of child abuse has been reported at a daycare center operating inside the Capgemini HAL campus in Bengaluru. Toddlers aged two to three were allegedly locked inside washing machines, confined in bathrooms, and sprayed with toilet jets to keep them quiet. Police have registered a case against five women caregivers after videos of the horrific incidents went viral on social media.