Source :- SIRAJLIVE NEWS
ബെംഗളുരു | കര്‍ണാടകയിലെ മൈസൂരു ജയദേവ ആശുപത്രിയില്‍ 24 മണിക്കുറിനിടെ മരിച്ചത് 11രോഗികള്‍ ഹൃദ് രോഗത്തിന് ചികിത്സ തേടിയെത്തിയ ആളുകളാണ് മരിച്ചത്. അതേ സമയം ആശുപത്രി മാനേജ്മെന്റിനെതിരെ മരിച്ചവരുടെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഐ സി യുവില്‍ ഡോക്ടര്‍മാരില്ലാത്തതാണ് കൂട്ടമരണത്തിന് കാരണമെന്ന് ആരോപണമുണ്ട്
എന്നാല്‍ സംഭവത്തില്‍ വീഴ്ചയില്ലെന്ന് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.തിങ്കളാഴ്ച രാവിലെ നാലും, രാത്രിയില്‍ ആറും, ചൊവ്വാഴ്ച രാവിലെ രണ്ടും മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗികളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ചികിത്സയെക്കുറിച്ചോ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചു.
മരിച്ചവരെല്ലാം അതീവ ഗുരുതരമായ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയില്‍ കഴിഞ്ഞിരുന്നവരാണെന്നാണ് ആശുപത്രി മാനേജ്മെന്റ് അറിയിച്ചത്. സംഭവത്തിന് പിന്നാലെ ആശുപത്രി മാനേജ്മെന്റിനും മെഡിക്കല്‍ സ്റ്റാഫിനുമെതിരെ വലിയ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്
Content Highlights:
Eleven cardiac patients passed away within twenty-four hours at Jayadeva Hospital in Mysuru, Karnataka. Relatives launched intense protests alleging that a lack of doctors in the ICU caused the tragic deaths. The hospital management denied any negligence and stated that all deceased were in critical condition.







