Home rss national malayalam പുതിയ വാർത്ത കലൂർ സ്റ്റേഡിയം ഒരുങ്ങി; ഹുബ്ബുർറസൂൽ കോൺഫറൻസ് ഇന്ന്

കലൂർ സ്റ്റേഡിയം ഒരുങ്ങി; ഹുബ്ബുർറസൂൽ കോൺഫറൻസ് ഇന്ന്

2
0

Source :- SIRAJLIVE NEWS

കൊച്ചി | മധ്യകേരളത്തിലെ തിരുനബി പ്രകീർത്തന സദസ്സുകളിൽ ശ്രദ്ധേയമായ ഹുബ്ബുർറസൂൽ കോൺഫറൻസ് ഇന്ന് എറണാകുളം കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കും. രണ്ട് പതിറ്റാണ്ട് മുമ്പ് കൊച്ചി നഗരത്തിൽ ആരംഭിച്ച ഹുബ്ബുർറസൂൽ കോൺഫറൻസിന്റെ 21ാം പതിപ്പാണ് “ഖൽബിലുണ്ട് എന്റെ നബി (സ്വ)’ എന്ന പ്രമേയത്തിൽ നടക്കുന്നത്.

കേരള മുസ്്ലിം ജമാഅത്ത് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കോൺഫറൻസ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ റഈസുൽ ഉലമ ഇ സുലൈമാൻ മുസ്്ലിയാർ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽതാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ ഹുബ്ബുർറസൂൽ പ്രഭാഷണത്തിന് നേതൃത്വം നൽകും. സമസ്ത സെക്രട്ടറി പേരോട് അബ്ദുർറഹ്്മാൻ സഖാഫി പ്രമേയ പ്രഭാഷണം നടത്തും.

സമസ്ത മുശാവറ അംഗങ്ങളായ സയ്യിദ് അലി ബാഫഖി തങ്ങൾ, സിറാജുൽ ഉലമ ഹൈദ്രോസ് മുസ്്ലിയാർ, കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ബദറുസാദാത്ത് സയ്യിദ് ഇബ്്റാഹീം ഖലീൽ അൽ ബുഖാരി, സി മുഹമ്മദ് ഫൈസി, വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി, അബ്ദുർറഹ്്മാൻ സഖാഫി വിഴിഞ്ഞം, ഇസ്സുദ്ദീൻ സഖാഫി കൊല്ലം, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ്ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്്മത്തുല്ല സഖാഫി എളമരം, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ തങ്ങൾ, സയ്യിദ് ത്വഹാ തങ്ങൾ, ഫിഷറീസ് മന്ത്രി അഡ്വ. വി ഇ അബ്ദുൽ ഗഫൂർ, എം എൽ എമാരായ അൻവർ സാദത്ത്, മുഹമ്മദ് ഷിയാസ്, കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ഫിനാൻസ് സെക്രട്ടറി എ പി അബ്ദുൽ കരീം ഹാജി ചാലിയം, ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി, മൻസൂർ ഹാജി ചെന്നൈ, കുറ്റൂർ അബ്ദുർറഹ്്മാൻ ഹാജി, സയ്യിദ് ഫസൽ തങ്ങൾ തൃശൂർ, അബ്ദുന്നാസർ തങ്ങൾ ആലപ്പുഴ, സയ്യിദ് അഹ്്മദ് ബദവി തങ്ങൾ, എൻ അലി അബ്ദുല്ല, മജീദ് കക്കാട്, സൈഫുദ്ദീൻ ഹാജി തിരുവനന്തപുരം, മുഹമ്മദ് പറവൂർ, സി പി സൈതലവി ചെങ്ങര, അശ്്ററഫ് സഖാഫി, അബ്ദുർറശീദ് മുസ്്ലിയാർ, അബ്ദുൽ ഹമീദ് ബാഖവി, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, പി എം എസ് തങ്ങൾ വടുതല, വിദേശ പ്രതിനിധികൾ സംബന്ധിക്കും.

ഇന്ന് ഉച്ചക്ക് 2.30ന് കലൂർ മുസ്്ലിം ജമാഅത്ത് ഖാസി സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി പതാക ഉയർത്തുന്നതോടെ കോൺഫറൻസിന് തുടക്കമാകും. മൂന്ന് മണിക്കൂർ നീളുന്ന ശറഫൽ അനാം മൗലിദ് സദസ്സ് ആണ് ഏറ്റവും ശ്രദ്ധേയമായ പരിപാടി. തുടർന്ന് പൊതുസമ്മേളനം നടക്കും.
സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തികൾ സംബന്ധിക്കും. വിവിധ മുസ്്ലിം മഹല്ല് ജമാഅത്ത് ഭാരവാഹികൾ, സ്ഥാപന ബന്ധുക്കൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള മുസ്്ലിം ജമാഅത്ത്, സമസ്ത കേരള സുന്നി യുവജന സംഘം, സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ, സുന്നി മാനേജ്‌മെന്റ് അസ്സോസിയേഷൻ, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ തുടങ്ങി സംഘടനകളുടെ സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും.

Content Highlights: The 21st Hubburrasool Conference will be held today at Jawaharlal Nehru International Stadium in Kaloor under the theme ‘Qalbilundente Nabi’. Grand Mufti Kanthapuram AP Aboobacker Musliyar will deliver the keynote address and Samastha President E Sulaiman Musliyar will inaugurate the conference.