Source :- SIRAJLIVE NEWS
തിരുവനന്തപുരം | ചിറയന്‍കീഴില്‍ കാപ്പ കേസ് പ്രതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വിവിധ കേസുകളില്‍ പ്രതിയായ മിന്നല്‍ ഫൈസലിന്റെ മൃതദേഹമാണ് ആളൊഴിഞ്ഞ പുരയിടത്തിലെ ചെറിയ കെട്ടിടത്തിനുള്ളില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് 4 ദിവസം പഴക്കമുണ്ടെന്നാണ് നിഗമനം. സ്ഥലത്ത് നിന്നു ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്.
അടുത്തിടെയാണ് ഫൈസല്‍ ജയിലില്‍നിന്നു പുറത്തിറങ്ങിയത്. ഫൊറന്‍സിക് നടപടികള്‍ക്കു ശേഷം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്നു പോലീസ് പറഞ്ഞു.
Content Highlights: The burnt body of KAPA case accused Minnal Faisal was found in an isolated building in Chirayinkeezhu, Thiruvananthapuram. The body is estimated to be four days old and was discovered by locals after a foul smell emanated from the area. Police stated that details will be clear after forensics.




