Source :- SIRAJLIVE NEWS
തിരുവനന്തപുരം| പോലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വേഷത്തില്‍ മതപരമായ ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും പങ്കെടുക്കരുതെന്ന് ഡി ജി പി. ഉദ്യോഗസ്ഥര്‍ക്കെതിരെ ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
പോലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വേഷത്തില്‍ ഇത്തരം പരുപാടിയില്‍ പങ്കെടുക്കുകയും റീല്‍സ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.
ഔദ്യോഗികമായ ക്രമസമാധാന പാലനത്തിലല്ലാതെ, ഇത്തരത്തില്‍ യൂണിഫോം ധരിച്ചുകൊണ്ട് മറ്റ് മതപരമായ ചടങ്ങുകളിലോ ആഘോഷങ്ങളിലോ പങ്കെടുക്കാന്‍ പാടില്ല എന്നാണ് നിര്‍ദേശം. സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെയുള്ളവര്‍ക്ക് നിര്‍ദേശവുമായാണ് ഡിജിപി സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
Content Highlights:
The Kerala DGP issued a strict circular banning police officers from attending religious events in uniform. The decision follows complaints of officers participating in functions and filming social media reels while on duty. The order applies to all personnel from civil police officers to top officials.




