Source :- SIRAJLIVE NEWS
കാസര്‍കോട്| കാസര്‍കോട് 16 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. തളിപ്പറമ്പ്, പുളിപ്പറമ്പ് സ്വദേശിനിയായ സ്‌നേഹ മെര്‍ലിനാണ് മേല്‍പ്പറമ്പ് പോലീസിന്റെ പിടിയിലായത്. കണ്ണൂര്‍ പയ്യന്നൂര്‍ മാത്തിലിലെ ഒരു ബന്ധുവീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്നു സ്‌നേഹ. അഞ്ചു പോക്‌സോ കേസുകളില്‍ പ്രതിയാണ് ഇവര്‍.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് സ്‌നേഹ. കണ്ണൂര്‍ ജയിലില്‍ വച്ചാണ് ഇവര്‍ തമ്മില്‍ പരിചയപ്പെടുന്നത്. പിന്നീട് ജയിലിലെ പരിചയത്തിന്റെ പേരില്‍ സ്‌നേഹ ഒരു വര്‍ഷക്കാലം പെണ്‍കുട്ടിയുടെ മാതാവിനൊപ്പം താമസിച്ചിരുന്നു. ഈ സമയത്താണ് പെണ്‍കുട്ടി ക്രൂരമായി പീഡനത്തിനിരയായത്.
സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് പീഡന വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ജൂണ്‍ 13 നാണ് സ്‌നേഹയ്‌ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം പേലീസ് കേസെടുത്തത്. ഇതോടെ സ്‌നേഹ ഒളിവില്‍ പോവുകയായിരുന്നു.
Content Highlights:
Melparamba police arrested Sneha Merlin, an accused in five POCSO cases, from Payyannur. She allegedly assaulted a 16-year-old girl in Kasaragod while staying with the victim’s mother. The incident came to light during a school counseling session, leading to her arrest after going missing.




