Source :- SIRAJLIVE NEWS
കല്‍പ്പറ്റ| മുത്തങ്ങ ഭൂസമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാമിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി എം ഗീതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചു. കല്‍പറ്റ സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കണമെന്നും ശിക്ഷാവിധി മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതി അപ്പീല്‍ ഹരജി സമര്‍പ്പിച്ചത്.
കേസിലെ മറ്റ് മൂന്ന് പ്രതികളായ ബിജു, ബിനു, രമേശന്‍ എന്നിവരും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കഴിഞ്ഞ ദിവസം കല്‍പ്പറ്റ സെഷന്‍സ് കോടതി ഗീതാനന്ദന്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
കല്‍പ്പറ്റ സെഷന്‍സ് കോടതിയിലെ വിചാരണ നിയമവിരുദ്ധമാണെന്നും കേസില്‍ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. സിബിഐ നടത്തിയ പുനരന്വേഷണം നിയമവിരുദ്ധമാണെന്നും, സിബിഐയ്ക്ക് അന്വേഷണം നടത്താന്‍ അധികാരമില്ലാന്നും ഹരജിയില്‍ ആരോപിക്കുന്നു.
വിചാരണക്കിടെ പ്രതിഭാഗത്തിന് ആവശ്യമായ തെളിവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാതെയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും ഹരജിയില്‍ പറയുന്നു. ഈ വീഴ്ചകള്‍ പരിഗണിച്ച് സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കുകയും ശിക്ഷാവിധി സ്റ്റേ ചെയ്യുകയും വേണമെന്ന് പ്രതികള്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
Content Highlights:
M Geethanandan and three others approached the Kerala High Court against their conviction in the Muthanga agitation case. The Kalpetta Sessions Court sentenced them to five years for attempting to kill a police constable. The appeal argues the trial and CBI reinvestigation were illegal.




