Home rss national malayalam പുതിയ വാർത്ത കെ എസ് ആര്‍ ടി സി കാര്‍ഗോ സര്‍വീസിന് തുടക്കം

കെ എസ് ആര്‍ ടി സി കാര്‍ഗോ സര്‍വീസിന് തുടക്കം

2
0

Source :- SIRAJLIVE NEWS

തിരുവന്തപുരം | ലോജിസ്റ്റിക്‌സ് രംഗത്തെ സംവിധാനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കെ എസ് ആര്‍ ടിസി കാര്‍ഗോ സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരം ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് കാര്‍ഗോ ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി സി പി ജോണ്‍ പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തു.

ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കെ എസ് ആര്‍ ടിസിയും ഈ മേഖലയിലേക്ക് കടന്നത്. സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ഈ പദ്ധതിയുടെ ആദ്യ സര്‍വീസില്‍ മൊബൈല്‍ ഫോണുകളാണ് കയറ്റി അയച്ചത്.

ഡല്‍ഹിയില്‍ നിന്നും എയര്‍ ഇന്ത്യ വിമാന മാര്‍ഗ്ഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച  ഫോണുകള്‍ കെ എസ് ആര്‍ ടി സി വാടകക്കെടുത്ത പ്രത്യേക ട്രക്കിലാണ് ആലുവയിലേക്ക് എത്തിച്ചത്.

URL: ksrtc-launches-cargo-service-boosting-non-ticket-revenue-kerala

Hashtags: #KSRTC #KSRTCCargo #KeralaLogistics #KeralaNews #CPJohn #ShashiTharoor #Thiruvananthapuram #KeralaTransport #SirajLive

Content Highlights: KSRTC launched its cargo logistics service from Thiruvananthapuram Domestic Airport to boost non-ticket revenue. Transport Minister C P John flagged off the maiden service carrying mobile phones to Aluva. Implemented under the government’s 100-day program, top officials attended the launch event.