Home rss national malayalam പുതിയ വാർത്ത സമരങ്ങളേയും പ്രതിഷേധങ്ങളേയും പോലീസിനെ ഉപയോഗിച്ച് ചോരയില്‍ മുക്കുന്നു; സംസ്ഥാന സര്‍ക്കാറിനെതിരെ സിപിഎം

സമരങ്ങളേയും പ്രതിഷേധങ്ങളേയും പോലീസിനെ ഉപയോഗിച്ച് ചോരയില്‍ മുക്കുന്നു; സംസ്ഥാന സര്‍ക്കാറിനെതിരെ സിപിഎം

2
0

Source :- SIRAJLIVE NEWS

പത്തനംതിട്ട  | സമരങ്ങളെയും പ്രതിഷേധങ്ങളെയും ചോരയില്‍ മുക്കുന്ന പോലീസ് നടപടിയെ പത്തനംതിട്ട സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം അപലപിച്ചു. ഭരണം മാറുകയും യുഡിഎഫ് സര്‍ക്കാര്‍ പൊലീസിനെ കയറൂരി വിടുകയും ചെയ്ത സാഹചര്യമാണ് നിലവില്‍. വിദ്യാര്‍ഥിനേതാവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും തോക്കുമായി വീട്ടിലെത്തി അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തത് നിസാര സംഭവമല്ല. പൊലീസ് ഓഫീസര്‍മാരെല്ലാം ഇതുപോലെ ആയുധം കൈയ്യിലെടുത്താന്‍ നാടിന്റെ സ്ഥിതിയെന്താകുമെന്ന് കേരളീയ സമൂഹം ആശങ്കപ്പെടുന്നുവെന്നും പാര്‍ട്ടി കമ്മറ്റി യോഗം അംഗീകരിച്ച പ്ര

പത്തനംതിട്ട ജില്ലയില്‍ തന്നെ കേസില്‍ പ്രതിയായ
യുവാവിനെ പിടികൂടാന്‍ കഴിയാത്തതിന്റെ വൈരാഗ്യത്തില്‍ ജ്യേഷ്ഠനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ച് ജനനേന്ദ്രിയം തകര്‍ത്ത ക്രൂരത നിസാര സംഭവമല്ല. അടൂര്‍ പെരിങ്ങനാട് സ്വദേശി അഭിജിത്തിനാണ് (23) ക്രൂരമര്‍ദനമേറ്റത്. സംഭവത്തില്‍ ശാസ്താംകോട്ട പൊലീസിനെതിരെ
ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും നീതി ലഭിച്ചില്ല. നടപടിയുണ്ടാകാത്തതിനാല്‍ പൊലീസ് കംപ്ലയിന്റ് അതോറിറ്റിയെ സമീപിച്ചിരിക്കുകയാണ്.വ്യാജ പോക്സോ പരാതിയില്‍ ഹൃദ്രോഗിയായ യുവാവിനെ കൂടല്‍ പൊലീസ് മൂന്നാംമുറയ്ക്ക് ഇരയാക്കിയ സംഭവത്തില്‍ ഇന്നും നീതി ലഭിക്കാതെ കുടുംബം. മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുമടക്കം പരാതി നല്‍കിയിട്ടും നീതിയുക്തമായ നടപടിയുണ്ടായില്ല.

രണ്ട് സംഭവങ്ങളിലും പാര്‍ട്ടിയും ബഹുജന സംഘടനകളും പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. അവിടെ നടത്തിയ പ്രസംഗങ്ങളുടെ പേരില്‍ വരെ നേതാക്കള്‍ക്കെതിരെ കേസെടുത്ത സാഹചര്യവും നിലവിലുണ്ട്. ക്രൂരമായ പോലീസ് നടപടികള്‍ക്കെതിരെ ഇനിയും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ടെന്നും കമ്മിറ്റി യോഗം അഭിപ്രായപ്പെടുന്നു.

Content Highlights: The CPM Pathanamthitta district committee condemned severe police atrocities occurring under the UDF government. The party highlighted brutal custodial torture cases in Sastamcotta and Koodal alongside threats against student leaders. CPM announced stronger public protests against continuous police highhandedness.