Source :- SIRAJLIVE NEWS
തിരുവനന്തപുരം | ഡല്ഹി പ്രക്ഷോഭത്തിനിടെ വിദ്യാര്ഥിനിയെ മര്ദ്ദിച്ച ഡല്ഹി പോലീസിനെതിരെ കേരളത്തില് കേസ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരായ സമരത്തിലുണ്ടായ ക്രൂരമായ പോലീസ് മര്ദ്ദനത്തിനെതിരെ എന് എസ് യു നേതാവ് സി ആതിരയുടെ പരാതിയിലാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്.
പരാതിയില് വിശദമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി നിര്ദേശം നല്കിയതിനു പിന്നാലെയാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. ഡല്ഹി പോലീസ് പൊതുജനമധ്യത്തിലൂടെ ബലമായി വലിച്ചിഴച്ചുകൊണ്ടുപോയെന്നും വസ്ത്രങ്ങള് വലിച്ചുകീറാന് ശ്രമിച്ചുവെന്നും ആതിര പരാതിപ്പെട്ടിരുന്നു. അന്യായമായി ആക്രമിച്ചെന്നും കസ്റ്റഡിയില് വെച്ച് മര്ദിച്ചുവെന്നും പരാതിയിലുണ്ട്. ഉദ്യോഗസ്ഥരുടെ പേര് ഉള്പ്പെടുത്താതെയാണ് നിലവില് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. കൂടുതല് വിശദാംശങ്ങള് തുടരന്വേഷണത്തിന് ശേഷം വ്യക്തമായേക്കും.
സമരത്തിനിടെ പരിക്കേറ്റ എന്എസ്യു പ്രവര്ത്തകരോടൊപ്പം രാഹുല് ഗാന്ധി കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടിരുന്നു. ചഞ്ചല്യാദവ് എന്ന പോലീസ് ഉദ്യോഗസ്ഥയാണ് മര്ദനത്തിന് നേതൃത്വം നല്കിയതെന്നും പോലീസ് യൂണിഫോമിലില്ലാത്തവരും മര്ദിച്ചെന്നും പ്രവര്ത്തകര് പറഞ്ഞു. മനുഷ്യനാണെന്ന് പോലും പരിഗണിച്ചില്ല. സഞ്ചരിക്കുന്ന ജയിലുകളില് നിരവധി പോലീസുകാര് ക്രൂരമായി മര്ദിച്ചു. പ്രായപൂര്ത്തിയാകാത്ത വിദ്യാര്ഥികളെയും തല്ലിച്ചതച്ചുവെന്നും പരാതിയുണ്ട്.
Content Highlights:
Kerala Police registered a case against Delhi Police based on a complaint by NSU leader C Athira regarding police brutality during a protest against CEC Gyanesh Kumar in Delhi. The Museum police in Thiruvananthapuram took action following instructions from the Kerala DGP for a detailed probe.



