Source :- SIRAJLIVE NEWS
കോട്ടയം | കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ഥി കിണറ്റില്‍ വീണ് മരിച്ചു
കുറവിലങ്ങാട് ദേവമാതാ കോളജ് ഡിഗ്രി വിദ്യാര്‍ഥി തോട്ടുവ നായരുമലയില്‍ സോളമന്‍ (18) ആണ് മരിച്ചത്. ഇന്ന് രാവിലെ 11ഓടെയായിരുന്നു സംഭവം.
കിണറിന്റെ സമീപത്ത് നിന്നിരുന്ന സോളമന്‍ കാല്‍ വഴുതി വീഴുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഉടന്‍ തന്നെ കുറവിലങ്ങാട് പോലീസും നാട്ടുകാരും ചേര്‍ന്ന് കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Content Highlights:
A student tragically passed away after falling into a well at Kuravilangad in Kottayam district. Local authorities and residents responded to the emergency following the incident. Further details regarding the identity and circumstances of the tragic accident are currently awaiting investigation.




