Home rss national malayalam പുതിയ വാർത്ത കോട്ടയത്ത് ആദിവാസി യുവാവിനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതായി പരാതി

കോട്ടയത്ത് ആദിവാസി യുവാവിനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതായി പരാതി

2
0

Source :- SIRAJLIVE NEWS

കോട്ടയം| കോട്ടയത്ത് ആദിവാസി യുവാവിനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതായി പരാതി. പൂഞ്ഞാര്‍ സ്വദേശി അഭിലാഷാണ് ഈരാറ്റുപേട്ട പോലീസിനെതിരെ പരാതി നല്‍കിയത്. തലയ്ക്ക് പിന്നില്‍ അടക്കം പരുക്കേറ്റ അഭിലാഷ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കെ എസ് ഇ ബിയിലെ ജീവനക്കാരനാണ് അഭിലാഷ്. മോഷണ കേസിലാണ് അഭിലാഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം വൈദ്യുതി കമ്പി മോഷണം പോയെന്ന് പറഞ്ഞ് കെ എസ് ഇ ബി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് അഭിലാഷിനെ ഈരാറ്റുപേട്ട പോലീസ് കസ്റ്റഡിയിലെടുത്തത്. മഫ്തിയില്‍ വീട്ടിലെത്തിയ പോലീസുകാര്‍ വീട്ടില്‍ വച്ചും പിന്നീട് സ്റ്റേഷനില്‍ വച്ചും മര്‍ദ്ദിചെന്നാണ് അഭിലാഷിന്റെ പരാതി.

എന്നാല്‍ അഭിലാഷിന്റെ പരാതി തള്ളുകയാണ് പോലീസ്. ചോദ്യം ചെയ്യാന്‍ വേണ്ടി മാത്രമാണ് അഭിലാഷിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പാലാ ഡി വൈ എസ് പിയുടെ വിശദീകരണം. പരാതി ലഭിച്ച പശ്ചാത്തലത്തില്‍ അന്വേഷണം നടത്തുമെന്ന് കോട്ടയം എസ് പി വ്യക്തമാക്കി.

Content Highlights: A tribal youth and KSEB employee, Abhilash, has alleged severe custodial torture by Erattupetta police in Kottayam. He is currently receiving treatment at Kottayam Medical College. Meanwhile, the police have denied the allegations, and the district SP has ordered an inquiry.