Home rss national malayalam പുതിയ വാർത്ത കോതമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു; വിവരം വിദേശത്തുള്ള മകനെ വിളിച്ചറിയിച്ചു

കോതമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു; വിവരം വിദേശത്തുള്ള മകനെ വിളിച്ചറിയിച്ചു

2
0

Source :- SIRAJLIVE NEWS

എറണാകുളം|എറണാകുളം ജില്ലയിലെ കോതമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ആക്രമണത്തില്‍ കുത്തുകുഴി ഹാപ്പിനഗര്‍ സ്വദേശിനിയായ കുഞ്ഞമ്മയാണ് മരിച്ചത്. കൊലപാതകത്തിന് പിന്നാലെ ഭര്‍ത്താവ് കുര്യാക്കോസിനെ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം.

ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മക്കള്‍ രണ്ടുപേരും വിദേശത്താണ്. കൊലപാതകത്തിന് പിന്നാലെ വിവരം കുര്യാക്കോസ് വിദേശത്തുള്ള മകനെ വിളിച്ച് അറിയിക്കുകയായിരുന്നു. മകന്‍ അയല്‍വാസികളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

പോലീസ് സ്ഥലത്തെത്തുമ്പോള്‍ കുഞ്ഞമ്മയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന കുര്യാക്കോസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു മാസത്തിലധികമായി ശസ്ത്രക്രിയയെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു കുര്യാക്കോസ്.

പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം.

Content Highlights:
A tragic incident occurred in Kothamangalam, Ernakulam, where Kuriakose stabbed his wife Kunjamma to death following a domestic dispute early Tuesday. Kuriakose informed his son abroad, who alerted neighbors and the police. Kothamangalam police have taken the accused into custody.