Home LATEST NEWS malyalam പുതിയ വാർത്ത കോമൺവെൽത്ത് ഗെയിംസ് 2026: പാരാ ഷോട്ട്പുട്ടില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും; ട്രിപ്പിള്‍ ജംപിലും ഇരട്ടമെഡല്‍

കോമൺവെൽത്ത് ഗെയിംസ് 2026: പാരാ ഷോട്ട്പുട്ടില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും; ട്രിപ്പിള്‍ ജംപിലും ഇരട്ടമെഡല്‍

2
0

Source :- SIRAJLIVE NEWS

ഗ്ലാസ്ഗോ| കോമണ്‍വെല്‍ത്ത് ഗെയിംസ് 2026 പുരുഷന്മാരുടെ പാരാ ഷോട്ട്പുട്ടില്‍ ഇന്ത്യ സ്വര്‍ണവും വെള്ളിയും നേടി. എഫ്-57 ഷോട്ട് പുട്ടില്‍ സോമന്‍ റാണ സ്വര്‍ണവും ശുഭം ജുയല്‍ വെള്ളിയുമാണ് നേടിയത്. സോമന്‍ റാണ 13.40 മീറ്റര്‍ എറിഞ്ഞപ്പോള്‍ ശുഭം 13.28 മീറ്ററും എറിഞ്ഞാണ് മെഡല്‍ സ്വന്തമാക്കിയത്.

അതേ സമയം ട്രിപ്പിള്‍ ജംപില്‍ ഇന്ത്യ വെള്ളിയും വെങ്കലവും സ്വന്തമാക്കി. പ്രവീണ്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയപ്പോള്‍ സെല്‍വ പ്രഭു വെങ്കലം നേടി. 16.68 മീറ്റര്‍ ദൂരം ചാടിയാണ് പ്രവീണ്‍ രണ്ടാമതെത്തിയത്. 16.52 ദൂരം ചാടിയാണ് സെല്‍വ പ്രഭു വെങ്കലനേടിയത്. 16.72 ദൂരം ചാടി ജമൈക്കയുടെ ജോര്‍ദാന്‍ സ്‌കോട്ട് സ്വര്‍ണം നേടി.