Home rss national malayalam പുതിയ വാർത്ത ക്ലിനിക്കില്‍ വെച്ച് പതിനാറുകാരിയെ പീഡിപ്പിച്ചു;78കാരനായ ഡോക്ടര്‍ക്ക് 47 വര്‍ഷം കഠിന തടവും പിഴയും

ക്ലിനിക്കില്‍ വെച്ച് പതിനാറുകാരിയെ പീഡിപ്പിച്ചു;78കാരനായ ഡോക്ടര്‍ക്ക് 47 വര്‍ഷം കഠിന തടവും പിഴയും

3
0

Source :- SIRAJLIVE NEWS

കാസര്‍കോട്  | ചികിത്സ തേടിയെത്തിയ പതിനാറുകാരിക്ക് നേരെ ക്ലിനിക്കില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിയായ ഡോക്ടര്‍ക്ക് 47 വര്‍ഷം കഠിന തടവ്. 1,25,000 രൂപ പിഴയും കോടതി വിധിച്ചു. കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ പി കൃഷ്ണ(78)നെയാണ് ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് പി എം സുരേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും ആറു മാസവും അധിക തടവനുഭവിക്കണം.

2020 ജൂണ്‍ 25നാണ് കേസിനാസ്പദമായ സംഭവം. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാറുകാരി കാലിന് അസുഖം വന്നതിനെ തുടര്‍ന്ന് ചികില്‍സക്കായി ഡോക്ടര്‍ കൃഷ്ണന്റെ പെരിയയിലെ ക്ലിനിക്കിലെത്തിയതായിരുന്നു. പരിശോധന നടത്തുന്നതിനിടെ കൃഷ്ണന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ നിസാമാണ് കോടതിയില്‍ പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ ഗംഗാധരന്‍ ഹാജരായി

Content Highlights: Hosdurg fast track special court sentenced Dr P Krishna, 78, to 47 years of rigorous imprisonment and imposed a fine of Rs 1.25 lakh for sexually assaulting a 16-year-old girl at his clinic in Periya. The case was registered by Bekal police after the incident occurred on June 25, 2020.